പാലക്കാട് ; സബ് ഇൻസ്പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. വേങ്ങോലി ചുട്ടിപ്പാറ സ്വദേശി റിയാസുദീനാണ് (35) അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഒരാഴ്ചയിലേറെയായി പാലക്കാട് നോർത്ത് എസ്ഐ ക്കെതിരെ എസ്ഡിപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും, പൊതുസ്ഥലങ്ങളിൽ പോസ്റ്റുകൾ പതിച്ചും അപകീർത്തിപ്പെടുത്തുകയും, സമൂഹത്തിൽ വർഗീയ സംഘർഷമുളവാക്കും വിധം ദുഷ്പ്രചരണം നടത്തിയും വരികയായിരുന്നു. രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ വളരെ ആസൂത്രിതമായി കള്ള പ്രചരണം നടത്തി പോലിസിനെതിരെ ഒരു സമുദായത്തിന്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.
ഇത്തരം വ്യാജ പ്രചാരണം നടത്തുകയും, അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments