ടോക്കിയോ: ജപ്പാന്‍ സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയായി മാറാന്‍ ഒരുങ്ങുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മാസങ്ങള്‍ക്കു മുന്നേ തന്നെ എല്ലാ സേനാവിഭാഗങ്ങളും ചേരുന്ന സംയുക്ത വ്യൂഹത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ പ്രതിരോധ നയത്താല്‍ ജപ്പാന്റെ സൈന്യം ഭീഷണിയുള്ള ഏതുപ്രദേശത്തും ശത്രുസേനകളെ അവരുടെ കരയില്‍ കടന്നാക്രമിക്കും. ചൈനയുടെ പസഫിക്കിലെ ഭീഷണി തന്നെയാണ് ജപ്പാനെ മാറ്റിച്ചിന്തിപ്പിച്ചത്.
പസഫിക് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം മുന്‍കൂട്ടികണ്ടാണ് മാസങ്ങള്‍ക്ക് മുന്നേതന്നെ ആബെയുടെ സേനകള്‍ക്ക് അനുമതി നല്‍കിയത് . നിലവില്‍ കടലിലും ആകാശത്തും ശത്രുക്കളെ നേരിടാന്‍ ജപ്പാന്‍ അതീവ ശക്തരാണ്. പുതിയ മാറ്റത്തോടെ കരയിലും ജപ്പാന്‍ മുന്നേറ്റം നടത്തും. ജപ്പാന്‍ സേനകള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ പരിശീലന ത്തിനുള്ള സാദ്ധ്യതയും തെളിയുകയാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ സേനയുടെ ഭാഗമായും ജപ്പാന്റെ കരസേനവിഭാഗത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പുതിയ നയത്തില്‍ വ്യവസ്ഥയുണ്ട്.
ഭീഷണിയുള്ള രാജ്യങ്ങളെ നിലയ്‌ക്കുനിര്‍ത്താന്‍ ശേഷിയുള്ള അതിദൂര മിസൈലുകള്‍ വാങ്ങാന്‍ ജപ്പാന്‍ തീരുമാനിച്ചു കഴിഞ്ഞു. ചൈനയുടെ പ്രധാന നഗരങ്ങളുടെ പരിധിവരെ എത്തുന്ന മിസൈല്‍ ശക്തി ജപ്പാന്‍ സ്വന്തമാക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൈനിക മേഖലയില്‍ തികച്ചും ശാന്തമായിരുന്ന ജപ്പാന്റെ നീക്കം പസഫിക്കിലെ രാജ്യങ്ങള്‍ക്ക് വലിയൊരു ആശ്വാസമാവുകയാണ്.
ചൈന തന്നെയാണ് നിലവില്‍ ഞങ്ങള്‍ക്ക് വെല്ലുവിളി. സൈനിക ശേഷി കൂട്ടുന്നതും അത് കണക്കാക്കിയാണ്. ആയുധങ്ങളും അത് കണക്കാക്കി തയ്യാറാക്കിക്കഴിഞ്ഞെന്ന് ആബെ മന്ത്രിസഭയിലെ പ്രതിനിധിയായ മസാഹിസാ സാറ്റോ വ്യക്തമാക്കി. ശാരീരിക അസ്വാസ്ഥ്യം മൂലം സ്ഥാനമൊഴിഞ്ഞ ആബെയ്‌ക്ക് പകരക്കാരനായി അടുപ്പക്കാരനായ യോഷീഹിതോ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
Comments