ടോക്കിയോ:ജപ്പാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്‌ക്ക് പകരക്കാരനെയാണ് ഇന്ന് സഭ തെരഞ്ഞെടുക്കുക. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ ഉറ്റ അനുയായിയുമായ യോഷീഹിതേ സുഗയ്‌ക്കാണ് സാദ്ധ്യത. കാബിനറ്റ് സെക്രട്ടറി എന്ന സ്ഥാനമാണ് യോഷീഹിതേ സുഗേ നിലവില്‍ വഹിക്കുന്നത്. 2005 മുതല്‍ മന്ത്രിസഭയുടെ ഭാഗമാണ് സുഗെ.
പാര്‍ലമെന്റിലെ പ്രത്യേക സമ്മേളനമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ശാരീരികാസ്വാസ്ഥ്യം കാരണം ഷിന്‍സോ ആബെ പ്രധാനമന്ത്രി പദം ഉപേക്ഷിച്ചിരുന്നു. കൊറോണ കാലത്ത് സര്‍വ്വകാല സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന തിനിടെയാണ് പുതിയ പ്രധാനമന്ത്രി ജപ്പാനില്‍ സ്ഥാനമേല്‍ക്കുന്നത്. 2021 സെപ്തംബര്‍ കഴിയുന്നതുവരെയാണ് പുതിയ പ്രധാനമന്ത്രിക്ക് തുടരാനാവുക. മുന്‍ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബായും മുന്‍ വിദേശകാര്യമന്ത്രി ഫൂമിയോ കിഷിദയും മത്സരരംഗത്ത് വന്നതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്.
Comments