ഉണർവ്വിന് മാത്രമല്ല മുഖഭംഗിക്കും ‘കാപ്പിപ്പൊടി’

Published by
Janam Web Desk

മടിയോടെ ഇരിക്കുമ്പോൾ ഒരു കപ്പ് കാപ്പി കുടിച്ചിട്ടുണ്ടോ…? ഉറക്കത്തെയും ആലസ്യത്തേയും പമ്പ കടത്താൻ നല്ല ഒരു കാപ്പിയ്‌ക്ക് ആകും. എന്നാൽ അമിതമായുള്ള കാപ്പി കുടി ആരോഗ്യത്തിനത്ര നല്ലതല്ലെങ്കിലും ‘കാപ്പി’ കൊണ്ട് മുഖം ഭംഗിയാക്കാനാകും എന്ന് അറിയാമോ

കാപ്പിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഘടകങ്ങളാണ് ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയേറെ സഹായിക്കുന്നത്. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കാപ്പിപ്പൊടി തന്നെയാണ് മുൻപന്തിയിൽ. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കാപ്പിപ്പൊടി കൊണ്ടുള്ള ചില ഫേസ് ക്രീമുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം…

  1. കാപ്പിപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ കൂടി ചേര്‍ത്ത ശേഷം ഇത് പേസ്റ്റ് രൂപത്തിലാക്കി, കണ്ണിന് താഴെ നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നത് കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നു.
  2. അല്‍പം കാപ്പിപ്പൊടിയില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേക്ക് അല്‍പം കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കം. ഇനിയിത് പേസ്റ്റ് പരുവത്തിലാക്കാന്‍ ആവശ്യമായത്ര പാല്‍ കൂടി ചേര്‍ക്കാം. ഇവയെല്ലാം നന്നായി ചേര്‍ത്തുയോജിപ്പിച്ചാല്‍ മാസ്‌ക് റെഡി.  മുഖത്തിട്ട് 15 മുതല്‍ 20 മിനുറ്റ് വരെ വച്ച ശേഷം കഴുകിക്കളയാം.
  3. ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്‌ക്ക് അല്പം കാപ്പിപൊടിയും കറുവപ്പട്ട പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. എണ്ണ തണുത്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. വേണമെങ്കിൽ ചെറുതായി മസ്സാജ് ചെയ്ത് കൊടുക്കാം. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
  4. ഒരു ബൗളിൽ 1 സ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിലേയ്‌ക്ക് രണ്ടോ മൂന്നോ സ്പൂൺ കറ്റാർ വാഴയുടെ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതുപയോഗിച്ച് 15 മിനിട്ട് വരെ മുഖത്ത് സ്ക്രബ്ബ്‌ ചെയ്യാം. അതിനു ശേഷം മുഖം കഴുകി വൃത്തിയാക്കുക.
  5. വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫേസ്‌പാക്ക് ആണിത്. ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്‌ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാം.
  6. കാപ്പിപ്പൊടിയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം അര സ്പൂണ്‍ നാരങ്ങനീര് കൂടി ഇതിലേക്ക് ചേര്‍ക്കുക. ഇനി ഈ മിശ്രിതം സ്‌ക്രബ് ആയി ഉപയോഗിക്കാവുന്നതാണ്.
  7. ഒരല്പം കാപ്പിപ്പൊടി തണുത്ത വെള്ളത്തിലോ പനിനീരിലോ ചാലിച്ച് കണ്ണിന്റെ മുകളിലും കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിലും പുരട്ടുക. ഏകദേശം ഇരുപത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇതുവഴി കണ്ണുകളുടെ വീക്കവും കറുപ്പ് നിറവും മാറ്റാം
  8. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ വെളിച്ചെണ്ണയിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടുക. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ മസ്സാജ് ചെയ്ത ശേഷം കഴുകി കളയാം.
Share
Leave a Comment