തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാമതും നെഞ്ചുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയതിനെ തുടർന്നാണിത് .
ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടോ എന്നറിയാനാണ് പരിശോധന. എക്കോ ടെസ്റ്റിന് വിധേയായ സ്വപ്നയുടെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും.
മറ്റൊരു പ്രതി കെ.ടി.റമീസിനും ആരോഗ്യപ്രശ്നമുണ്ടെന്നാണ് വിവരം. വയറു വേദനയെ തുടർന്ന് റമീസിനെ എന്‍ഡോസ്കോപ്പിക്ക് വിധേയനാക്കും .
മുൻപ് നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്വപ്നയെ ആറു ദിവസത്തെ ചികില്‍സയ്ക്കുശേഷം ആരോഗ്യം തൃപ്തികരമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു .
എന്നാൽ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതായി സ്വപ്ന അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. വയറുവേദനയുണ്ടെന്ന് അറിയിച്ച റമീസിനെയും അന്നുതന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇരുവരും ഒരേ സമയം ഒരേ ആശുപത്രിയില്‍ ചികില്‍സ തേടിയതില്‍ റിപ്പോര്‍ട്ടുതേടി ജയില്‍വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
Comments