കട്ടക്ക്: ഒഡീഷയില്‍ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടി വീരബലിദാനികളായവര്ക്ക് ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. ബലിദാനികളായ സുരക്ഷാ ഭടന്മാരുടെ ബന്ധുക്കള്‍ക്കാണ് സഹായം നല്‍കാറുള്ളത്. വിവിധ മേഖലകളിലായി മരണമടഞ്ഞ പോലീസുകാര്‍, വനപാലകര്‍, മറ്റ് സുരക്ഷാ സൈനികര്‍, ഗ്രാമീണ മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ധനസഹായം നല്‍കും. പത്തുലക്ഷം വീതമാണ് സഹായധനം നല്‍കുക.
2017 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടി വീരബലിദാനം വഹിക്കുന്നവര്‍ക്കും പലയിടത്തായി കമ്യൂണിസ്റ്റ് ഭീകരതയുടെ ഇരയാകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്തബന്ധുക്കള്‍ക്കും സഹായം നല്‍കും. 2008 മുതല്‍ ഒഡീഷാ മേഖലകളില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം രൂക്ഷമാണ്. 139 പോലീസ് സേനാംഗങ്ങളാണ് വീരബലിദാനികളായത്. 2015നും 2019നുമിടയില്‍ പോരാട്ടം ശക്തമായതോടെ 83 കമ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെടുകയും 161 പേര് കീഴടങ്ങുകയും ചെയ്തു.
Comments