കൊച്ചി; വിവിധ ഭാഷാ തൊഴിലാളികളുടെ മറവിൽ സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന തീവ്രവാദി ബന്ധം തടയാൻ സർക്കാർ സത്വര നടപടി കൈക്കൊള്ളണമെന്ന് ബി.എം.എസ്. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ജിഷ കൊലക്കേസ്സടക്കം നിരവധിയായ കൊലക്കേസ്സുകൾ പെരുമ്പാവൂരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദ ബന്ധമുള്ള അനവധി വിദേശികൾ വിവിധ ഭാഷാ തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്തു താവളമാക്കുന്നതു സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചതിന്റെ ഫലമായാണ് അൽഖ്വയ്ദ പോലുളള തീവ്രവാദ സംഘടനകൾ കേരളം താവളമാക്കുന്നതിന് കാരണമായത്.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷിതത്വം കരുതി ഇനിയെങ്കിലും സർക്കാർ മതിയായ മുൻകരുതൽ നടപടി എടുക്കുകയും, തൊഴിലാളികൾക്ക് മതിയായ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുകയും വേണം. വിവിധ ഭാഷാ തൊഴിലാളികളുടെ പേരുവിവരം രേഖപ്പെടുത്താനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്
ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments