മോസ്കോ : രാജ്യാതിര്‍ത്തികളില്‍ കടന്നുകയറ്റ ശ്രമം നടത്തുന്ന ചൈനയുടെ നീക്കങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ റഷ്യ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ പ്രധിരോധ മന്ത്രാലയം സൈനിക വിന്യാസം ആരംഭിച്ചു. കിഴക്കന്‍ മേഖലയിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്രപ്രധാന മേഖലകളില്‍ ചൈന കടന്നു കയറ്റ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൈനിക വിന്യാസം ആരംഭിച്ചത്.
കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസം ആരംഭിച്ച വിവരം പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവാണ് അറിയിച്ചത്. അതേ സമയം സൈനിക വിന്യാസത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
കിഴക്കന്‍ മേഖലയിലെ സൈനിക വിന്യാസത്തിന് പുറമേ ഉത്തര നാവിക വ്യൂഹത്തെ നവീകരിക്കാനും പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ 500 യൂണിറ്റ് അത്യാധുനിക ആയുധങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമേരിക്കയും- ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന നാവികസേന സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ നാവിക വ്യൂഹം നവീകരിക്കാന്‍ ഒരുങ്ങുന്നത്.
Comments