നമ്മൾ ഏവരും തന്നെ പ്രാണികളുടെ ഉപദ്രവം ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ നേരിട്ടുണ്ടാവാം . അതിനാൽ തന്നെ പ്രാണികളുടെ കടിയേറ്റാൽ ഉണ്ടാകുന്ന അസ്വസ്ഥകൾ മുറിവോ , പാടുകളോ , വീക്കമോ ഒന്നും തന്നെ ഉണ്ടാവാതെ പെട്ടെന്ന് തന്നെ മാറണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും .
പ്രാണികളുടെ കടി ഏറ്റാൽ ഉടൻ തന്നെ ചെയ്യേണ്ടുന്ന ചില കാര്യങ്ങൾ ഇവ ഒക്കെയാണ്
1 . സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
പ്രാണി കടിയേറ്റാൽ ആദ്യം തന്നെ ചെയ്യേണ്ടത് കടിയേറ്റ ശരീര ഭാഗം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നുള്ളതാണ് . അതിന് ശേഷം ചൊറിച്ചിൽ ഉണ്ടാവാതിരിക്കാനുള്ള കലാമിൻ പോലുള്ള ലോഷൻ പുരട്ടാം .
2 . ഐസ് ഉപയോഗിക്കുക
പ്രാണിയുടെ കടിയേറ്റ ശരീര ഭാഗത്ത് പെട്ടെന്ന് തന്നെ ഐസ് കൊണ്ട് തടവുകയാണെങ്കിൽ ചർമ്മത്തിനുണ്ടാകുന്ന അസ്വസ്ഥത കുറക്കാൻ സാധിക്കും . തണുപ്പ് ചെല്ലുമ്പോൾ ചർമ്മത്തിലെ രക്തധമനികൾ ചുരുങ്ങുകയും അതിനാൽ തന്നെ കടിയേറ്റ ഭാഗത്ത് ഉണ്ടാവാൻ സാധ്യതയുള്ള വീക്കം തടയുകയും ചെയ്യും .
3 . സുഗന്ധതൈലങ്ങൾ ഉപയോഗിക്കുക
സുഗന്ധതൈലങ്ങളിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളും വീക്കം ഉണ്ടാവാതിരിക്കാനുള്ള ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പ്രാണി കടിയേറ്റ ഭാഗത്ത് സുഗന്ധതൈലം തേച്ചു പിടിപ്പിക്കുന്നത് ഗുണം ചെയ്യും .
4 . വീക്കം തടയാൻ കഴിവുള്ള വസ്തുക്കൾ തേക്കുക
ഓട്സ് -ചൊറിച്ചിൽ, നീർവീക്കം, പ്രാണികളുടെ കടിയാൽ ഉണ്ടാകുന്ന ചുവപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കും . കറ്റാർ വാഴ സമാനമായ രീതിയിൽ തന്നെ സഹായിക്കുന്നു, ഇത് അണുബാധ ഉണ്ടാവാതെ നോക്കുകയും ചെറിയ മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. തേൻ പുരട്ടുന്നത് ചൊറിച്ചിൽ തടയുകയും കടിയേറ്റ പ്രദേശത്തെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു .















