അത്ഭുതം തന്നെ ലഡാക്കിലെ മാഗ്നറ്റിക് ഹിൽ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Travel

അത്ഭുതം തന്നെ ലഡാക്കിലെ മാഗ്നറ്റിക് ഹിൽ

Janam Web Desk by Janam Web Desk
Sep 24, 2020, 10:26 am IST
FacebookTwitterWhatsAppTelegram

ലഡാക്ക് ! ഏതൊരു സഞ്ചാരിയും പോവാൻ ആഗ്രഹിക്കുന്ന ഇടം. കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ലഡാക്ക് ശാസ്ത്രവിസ്മയങ്ങൾ കൊണ്ടും സന്ദർശകരെ ആവേശം കൊള്ളിക്കുകയാണ്. ലഡാക്കിലെ ലേ-കാർഗിൽ ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ, ലേയിൽ നിന്നും 30 കിലോമീറ്റർ ദൂരമെത്തുമ്പോൾ വാഹനങ്ങൾ ഒരു കുന്നിനടുത്തേക്ക് നീങ്ങുന്നതായി അനുഭവപ്പെടും. ഈ കുന്നിനെയാണ് മാഗ്നറ്റിക് ഹിൽ എന്ന് പറയുന്നത്. ഇതിന്റെ  ശാസ്ത്രവിസ്മയത്തിന്റെ വിശേഷങ്ങളിലേക്ക്.

ശാസ്ത്രലോകം പോലും അത്ഭുതപ്പെടുന്ന ഈ പ്രദേശത്തെ തേടി നിരവധിയാളുകൾ ആണ് വന്നെത്തുന്നത്.  ഈ പ്രദേശം കശ്മീരിലെ ലഡാക്കിലാണ് സ്ഥിതിചെയ്യുന്നത്.

സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിന്റെ കിഴക്കുവശത്തുകൂടി സിന്ധുനദി ഒഴുകുന്നു. ലഡാക്കിലെ മാഗ്നെറ്റിക് ഹിൽ റോഡ് എത്തുന്നതിന് കുറച്ച് മുൻപ് റോഡിൽ മഞ്ഞ നിറത്തിലെ ഒരു സൂചന ബോർഡിൽ ഒരു നിർദ്ദേശം നൽകിയിരിക്കുന്നത് കാണാം. കുന്നിന്റെ കാന്തിക ശക്തി അനുഭവപ്പെടാൻ റോഡിൽ അടയാളപ്പെടുത്തിയിരിക്കുന്ന യഥാർത്ഥ സ്ഥലത്തെ കുറിച്ചാണ് ആ നിർദ്ദേശം.

എഞ്ചിൻ ഓഫ് ആയി ഇരിക്കുന്ന ഒരു വാഹനം പോലും കുന്നിന്റെ കാന്തിക ശക്തിയാൽ കുന്നിന്മുകളിലേക്ക് പോകുന്നത് കാണാൻ സാധിക്കും. ഈ വേളയിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയായിരിക്കും വാഹനത്തിനുണ്ടാകുക.

മാഗ്നെറ്റിക് ഹിൽ സംബന്ധിച്ചുള്ള നിരവധി വിശദീകരണങ്ങളിൽ ചിലത് പരിചയപ്പെടാം. ആളുകൾക്കിടയിലെ വിശ്വാസങ്ങളും ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളും നോക്കാം.

ജനങ്ങളുടെ വിശ്വാസമനുസരിച്ച് ഇത് വഴി സ്വർഗത്തിലേക്ക് ഒരു റോഡ് ഉണ്ടായിരുന്നുവെന്നും സ്വർഗ്ഗം അർഹിക്കുന്നവർക്ക് മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളൂ എന്നും ആണ്.

ശാസ്ത്രത്തിന്റെ വിശദീകരണം ഇങ്ങനെയാണ്, ഈ കുന്നിൻ പ്രദേശത്ത് ശക്തമായ കാന്തികവലയം ഉണ്ടെന്നും ഈ കാന്തികവലയമാണ് വാഹനങ്ങളെ ആകർഷിക്കുന്നത്.  വിമാനങ്ങൾ പോലും ഈ കുന്നിൻ പ്രദേശത്ത് കൂടി പോകാൻ ഭയപ്പെടുന്നു.

അതേ സമയം ചിലരുടെ അഭിപ്രായം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണെന്നാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്താണെന്ന് എല്ലാവർക്കും അറിയാം, മുമ്പിൽ കാണുന്നത് വെറുമൊരു തോന്നൽ മാത്രം ആയിരിക്കാം. അതായത് എല്ലാവരും പറയുന്നത് പോലെ ഇവിടെ ഒരു കുന്ന് ഇല്ല എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അതായത് ഇവിടെയുള്ളത് ഒരു വലിയ ഇറക്കമാണ്. ഇറക്കത്തിൽ വാഹനം നിർത്തിയാൽ വാഹനം മുന്നോട്ട് പോകും എന്നത് സ്വാഭാവികം ആണ്. എന്നാൽ കാണുന്നവർക്ക് ഇതൊരു കുന്നും വാഹനങ്ങൾ കുന്നിൻ മുകളിലേക്ക് പോകുന്നതായും തോന്നും എന്നാണ് അവരുടെ അഭിപ്രായം.

അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വെളിപ്പെടുത്താൻ സാധിച്ചിട്ടില്ല.

വർഷത്തിൽ എപ്പോഴും ഈ റോഡുകളിലൂടെ സഞ്ചാരം അനുവദനീയം ആണെങ്കിലും ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ ആണ് ഇവിടം സന്ദർശിക്കാൻ പറ്റിയ നല്ല സമയം.

യാത്രകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം ആണ് മാഗ്നെറ്റിക് ഹിൽ.

Tags: #leh#ladakh#trip#Indian_places#traveler
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC

Latest News

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies