99,99,999 ദൈവരൂപങ്ങളുള്ള നാട്, ഉനകോടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

99,99,999 ദൈവരൂപങ്ങളുള്ള നാട്, ഉനകോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 12:22 pm IST
Facebook
Twitter
WhatsAppTelegram

കാഴ്ചകൾക്കപ്പുറം വിസ്മയങ്ങൾ ഏറെയുള്ള നിരവധി പ്രദേശങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടാൻ പോകുന്ന ത്രിപുരയിലെ ഉനകോടി എന്ന സ്ഥലത്തെ പരിചയപ്പെടാം. നിലവിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഈ പ്രദേശം സംരക്ഷിച്ചുവരുന്നത്. ഉനകോടിയെന്നാൽ ഒരു കോടിയിൽ നിന്ന് ഒന്ന് കുറവ് എന്നാണ്. ഈ പ്രദേശത്ത് നിങ്ങൾക്ക് 99,99,999 ( ഒരു കോടിയിൽ നിന്ന് ഒന്ന് കുറവ്) ദൈവരൂപങ്ങൾ കാണാൻ സാധിക്കും. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നും 178 കിലോമീറ്റർ ദൂരെയുള്ള ഈ സ്ഥലത്തിന് പറയാൻ കഥകളേറെയുണ്ട്.

ഹൈന്ദവ വിശ്വാസികൾക്കിടയിൽ കാലങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും രണ്ട് കഥകൾ ആണ്.

ഒരിക്കൽ ശിവഭഗവാൻ ഉൾപ്പെടെ ഒരു കോടി ദേവി-ദേവന്മാർ ഒരുമിച്ച് കാശിക്ക് പോവുകയായിരുന്നു. പോകുന്ന വഴിയിൽ വിശ്രമിക്കാനായി അവർ തിരഞ്ഞെടുത്തത് ഇവിടെയായിരുന്നു. സൂര്യോദയത്തിന് മുന്നേ കാശിയിലേക്കുള്ള യാത്ര തുടരണം എന്നാണ് അവർ കരുതിയത്. എന്നാൽ ഉറക്കമുണർന്ന ശിവൻ മറ്റുള്ളവർ ഉറക്കത്തിൽ നിന്നും എഴുന്നേറ്റിട്ടില്ല എന്ന് മനസിലാക്കി. പറഞ്ഞ സമയത്ത് ഉറക്കം എഴുന്നേൽക്കാത്ത അവർ കല്ലായി പോകട്ടെ എന്ന് ശിവഭഗവാൻ ശപിക്കുകയായിരുന്നു. അങ്ങനെയാണ് ശിവനൊഴികെയുള്ള 99,99,999 ദേവി-ദേവന്മാരുടെ രൂപങ്ങൾ ഇവിടെ വന്നതെന്നാണ് വിശ്വാസം.

ആളുകൾക്കിടയിൽ പ്രചരിക്കുന്ന മറ്റൊരു കഥ പറയാം. ഒരു കൊല്ലപണിക്കാരന്റെ കഥ. കല്ലു എന്നായിരുന്നു ആ കൊല്ലപണിക്കാരന്റെ പേര്. ഒരിക്കൽ കല്ലുവിന് ഒരു ആഗ്രഹം. ശിവഭഗവാന്റെയും പാർവ്വതി ദേവിയുടെയും കൂടെ കൈലാസത്തിൽ താമസിക്കണം എന്നായിരുന്നു കല്ലുവിന്റെ ആഗ്രഹം. തന്റെ ആഗ്രഹം ശിവഭഗവാനെ അറിയിച്ചപ്പോൾ താൻ ഒരു പന്തയം വെക്കാമെന്നും അതിൽ വിജയിച്ചാൽ ആഗ്രഹം സാധിപ്പിച്ചുതരാം എന്നും ശിവഭഗവാൻ മറുപടി നൽകി. ഒറ്റ രാത്രി കൊണ്ട് ദേവി-ദേവന്മാരുടെ ഒരു കോടി രൂപങ്ങൾ നിർമിക്കാൻ ആയിരുന്നു ശിവഭഗവാൻ കല്ലുവിനോട് പറഞ്ഞത്. എന്നാൽ കല്ലു നിർമ്മിച്ച രൂപങ്ങൾ രാവിലെ എണ്ണിയപ്പോൾ 99,99,999 എണ്ണം ആണുണ്ടായത്. ഒരു കോടിയിൽ നിന്നും ഒന്ന് കുറവ് എന്നതിൽ നിന്നാണ് ഈ പ്രദേശത്തിന് ഉനകോടി എന്ന പേര് ലഭിച്ചത്.

വ്യത്യസ്ത കഥകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നും ഐതിഹ്യകഥകൾ ഉറങ്ങുന്ന മണ്ണായി എല്ലാവരും കണക്കാക്കുന്ന പ്രദേശമാണ് ഉനകോടി. വെള്ളച്ചാട്ടത്തിന് സമീപത്തെ ഈ കൊത്തുപണികൾ വർണനകൾക്കും അപ്പുറമാണ്.

കല്ലിൽ കൊത്തിയതും കല്ലിൽ തീർത്തതുമായ നിരവധി രൂപങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായ ഒന്നാണ് 30 അടി ഉയരമുള്ള ശിവഭഗവാന്റെ രൂപം. ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ വിഷ്ണു, ഗണപതി, ദുർഗ്ഗ, ഹനുമാൻ തുടങ്ങീ നിരവധി ദേവി-ദേവന്മാരുടെ രൂപങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും.

പച്ചപ്പുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ രൂപപ്പെട്ട ശൈവ തീർത്ഥാടന കേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുണ്ടായിരുന്ന പാൽ ഇറയുടെ സമയത്തെ ശൈവതീർത്ഥമായിരുന്നു ഇതെന്നും ഇക്കൂട്ടർ പറയുന്നു. അതേ സമയം ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു ഇതെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു.

ആസ്ടെക് സംസ്കാരങ്ങളുമായി സാമ്യമുള്ള രൂപങ്ങൾ ആണ് നിങ്ങൾക്കിവിടെ കാണാൻ സാധിക്കുക.

എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ ഇവിടെ നടന്നുവരുന്ന ആഘോഷമാണ് അശോകാഷ്ടമി മേള.

യാത്രകളെയും കാഴ്ചകളെയും ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഉനകോടി. പലർക്കും അപരിചിതമായ ഈ സ്ഥലം നിങ്ങളെ ഒരുപാട് കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകുമെന്ന് തീർച്ച. സന്ദർശകർ നിരവധി ഇവിടെ എത്താറുള്ളതിനാൽ അവർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്താനും ഇവിടെ ആളുകൾ ഉണ്ട്.

Tags: tripuraIndian_placestravelertripunescoASI
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies