ടോക്കിയോ: ബഹിരാകാശത്തെ ഉത്തരം കിട്ടാത്ത ചോദ്യത്തിന് പുറകേ ജപ്പാനിലെ ബഹിരാകാശ ഗവേഷകരും വ്യോമസേനയും. ജപ്പാന്റെ ദ്വീപസമൂഹമായ സെന്‍ഡായ്, ഫുക്കുഷിമാ മേഖലയിലാണ് വെളുത്ത ബലൂണ്‍ പോലുള്ള ഒരു വസ്തുവിനെ കണ്ടതായി സ്ഥിരീകരിച്ചത്. ബലൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രൊപ്പല്ലര്‍ സംവിധാനവും കണ്ടതോടെയാണ് അന്യഗ്രഹവാഹനമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്.
സാങ്കല്‍പ്പിക കഥകള്‍ക്കപ്പുറം അതീവ ഗൗരവമായ അന്വേഷണമാണ് ജപ്പാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 7മണിക്കാണ് നിഗൂഢമായ വസ്തുവിനെ ആകാശത്ത് കണ്ടത്. ആകാശ സഞ്ചാരം നടത്തുന്ന ബലൂണായിട്ടാണ് ദൃക്‌സാക്ഷികള്‍ക്ക് ആദ്യം തോന്നിയത്. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഒരു തരം ബലൂണുകളും വിക്ഷേപിച്ചിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധരും അറിയിച്ചതോടെയാണ് അന്വേഷണം വേഗത്തിലാക്കിയത്.
വിമാന പാതകള്‍ക്കൊന്നും തടസ്സമാകാതെ സഞ്ചരിച്ച വാഹനം പതിയെ അപ്രത്യക്ഷ മായതായി പ്രദേശത്തെ പോലീസ് സേനയും സ്ഥിരീകരിച്ചു. 2019 ഡിസംബറിലാണ് ഫുക്കിഷിമയില്‍ അതിവേഗം സഞ്ചരിച്ച ആകാശവാഹനത്തെ കണ്ടത്. തിളങ്ങുന്ന ഒരു വസ്തുവായാണ് ക്യാമറയില്‍ പതിഞ്ഞത്.
അമേരിക്കയുടെ ശൂന്യാകാശ നിരീക്ഷകരും വ്യോമസേനാ വിഭാഗവും 2004ലും 2015ലും എടുത്ത ചിത്രങ്ങളുമായി ജപ്പാനിലെ ചിത്രങ്ങള്‍ പരിശോധിക്കുകയാണ്. ജപ്പാനും അമേരിക്കയും സംയുക്തമായി ബഹിരാകാശ ജീവികളുടെ സാന്നിദ്ധ്യവും വാഹന സാന്നിദ്ധ്യവും പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
















Comments