കൊച്ചി : പെരുമ്പാവൂരിൽ അറസ്റ്റിലായ അൽ ഖായ്ദ ഭീകരർക്ക് വേണ്ടി വാദിച്ച് എസ്ഡിപിഐ. കഴിഞ്ഞ കുറച്ച് നാളുകളായി ലോകത്തൊരിടത്തും അൽ ഖായ്ദ ഭീഷണി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ പ്രസ്താവന.
പെരുമ്പാവൂരില്‍ നിന്നു പിടിയിലായതില്‍ ഒരാള്‍ ഒരു തുണിക്കടയില്‍ പതിനായിരം രൂപ മാസശമ്പളത്തിന് പത്തുകൊല്ലമായി ജോലി ചെയ്തുവരുന്നയാളാണ്. ഹോട്ടലില്‍ 700 രൂപ ദിവസവേതനത്തിനും 600 രൂപ വേതനത്തിന് വാര്ക്കപ്പണിക്കും പോയിരുന്നവരാണ് മറ്റു രണ്ടുപേരും. എന്‍ഐഎയുടെ ഇടപെടല്‍ ദുരൂഹമാണെന്നും ഫൈസി പറയുന്നു.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും എന്‍ഐഎക്കെതിരെ രംഗത്തുവന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവരെന്ന് പറഞ്ഞ് എന്‍ഐഎ മൂന്നു പേരെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്താണ് ഭീകരർ എത്തിയതെന്ന് തെളിവുകൾ സഹിതം വിവരങ്ങൾ പുറത്ത് വന്നിട്ടും എസ് ഡി പി ഐ പോലെയുള്ള സംഘടനകൾ ഭീകരരെ പിന്തുണയ്ക്കുകയാണ് .
Comments