ദുബായ്: റോയല്‍ ചലഞ്ചേഴ്സിനെതിരെ ഹൈദരാബാദ് പൊരുതുന്നു. 16 ഓവറിൽ അഞ്ച് വിക്കറ്റിന് 133 റൺസെന്ന നിലയിലാണ് ഹൈദരാബാദ്. തുടക്കത്തില്‍ത്തന്നെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായ സണ്‍റൈസേഴ്സിനായി ബെയര്‍സ്റ്റോവാണ് പൊരുതുന്നത്. മനീഷ് പാണ്ഡെ 34റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഭിഷേക് ശർമ്മ 6 റണ്‍സുമായും റഷീദ് ഖാന് 5 റണ്‍സുമായും ക്രീസിലുണ്ട്. പ്രിയം ഗാര്‍ഗ് 12 , വിജയ്റ ശങ്കർ 0 റണ്‍സിലും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ദേവ്ദത്ത് പടിക്കലിന്റെയും ഡിവിലിയേഴ്സിന്റേയും മികവിലാണ് സ്കോര്‍ ഉയര്‍ത്തിയത്. ഇരുപത് ഓവറില്‍ ബാംഗ്ലൂര്‍ 5 വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ 56 റണ്‍സും ഡിവിലിയേഴ്സ് 30 പന്തില്‍ 51 റണ്‍സും നേടി.
ടോസ്സ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയ യ്ക്കുകയായിരുന്നു. ദേവ്ദത്തിനൊപ്പം ഓപ്പണ്‍ ചെയ്ത ആരോണ്‍ ഫിഞ്ച് 29 റണ്‍സിനും വിരാട് കോഹ്ലി 14നും പുറത്തായി. സണ്‍റൈസേഴ്സിനായി നടരാജ്,വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments