പോഷകസമൃദ്ധമായ ഓട്സ് ദോശ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പോഷകസമൃദ്ധമായ ഓട്സ് ദോശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:47 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിലെ ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ്.  പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഓട്സ് ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് . ശരീര ഭാരം കുറക്കാൻ , രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ , ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്നിവക്കെല്ലാം ഉത്തമ ആഹാരമാണ് ഓട്സ് .

ഓട്സ് ഉപയോഗിച്ച് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ധാരാളം വിഭവങ്ങൾ ഉണ്ടാക്കാം . അതിൽ ഒന്നാണ് പ്രഭാത ഭക്ഷണമായി കഴിക്കാവുന്ന ഓട്സ് ദോശ . ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം

ഓട്സ് ദോശ ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ : ഓട്സ് , റവ , അരിപ്പൊടി , തൈര് , വെള്ളം , സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില , ജീരകം , കുരുമുളക് , ഉപ്പ് , ചിരകിയ തേങ്ങ .

ഓട്സ് ദോശ തയ്യാറാക്കുന്ന വിധം : ഓട്സ് നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക . സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞു വെക്കുക . ഒരു പാത്രം എടുത്ത് അതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ഓട്സ് , അരിപ്പൊടി , റവ എന്നിവ ചേർക്കുക . ഇതിലേക്ക് കാൽ കപ്പ് തൈരും ഒരു കപ്പ് വെള്ളവും ചേർക്കുക . എല്ലാ ചേരുവകളും കൂടി നന്നായി കലക്കിയെടുക്കുക . ദോശ ചുടാൻ പാകത്തിനുള്ള പരുവത്തിൽ ആകും വരെ നന്നായി യോജിപ്പിക്കുക . തരികൾ ഒന്നും ഇല്ലാതെ നന്നായി കലങ്ങിയതിന് ശേഷം മാവിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് ജീരകം , കുരുമുളക് , ഉപ്പ് എന്നിവ പൊടിച്ചു ചേർക്കുക . കൂട്ടത്തിൽ അല്പം ചിരകിയ തേങ്ങ കൂടി ചേർത്ത് മാവു നന്നായി കലക്കി ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക . എന്നിട്ടു മാവ് പത്തു മിനിറ്റ് മാറ്റി വെക്കുക .

പത്തു മിനിറ്റിനു ശേഷം മാവിന്റെ കട്ടി നോക്കി വേണമെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ ചുടാനുള്ള പരുവത്തിലാക്കിയെടുക്കുക . വെള്ളം കൂടി പോവാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് . ദോശ കല്ല് ചൂടാക്കിയതിന് ശേഷം മാവ് ഒഴിച്ച് കൊടുക്കുക . സാധാരണ ദോശ ചുടാൻ നേരം പരത്തുന്നത് പോലെ ഇവിടെ ചെയ്യരുത് . അപ്പത്തിനൊക്കെ ഒഴിക്കും പോലെ വട്ടത്തിൽ മാവു ഒഴിച്ച് കൊടുക്കുകയെ ചെയ്യാവൂ . ദോശ വെന്തു തുടങ്ങുമ്പോൾ വേണമെങ്കിൽ മുകളിലായി അല്പം നെയ്യോ എണ്ണയോ ഒഴിച്ച് കൊടുക്കാം . ഒരു ഭാഗം വെന്തു കഴിയുമ്പോൾ മറിച്ചിട്ടു മറു ഭാഗവും വേവിക്കുക .

രുചികരവും ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ അത്യുഗ്രൻ പ്രഭാത ഭക്ഷണമായ ഓട്സ് ദോശ തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies