പ്രയാഗ് രാജ് : മാഫിയ ഡോണും ,മുൻ എം പി യുമായ ആതിക് അഹമ്മദ് അനധികൃതമായി നിർമ്മിച്ച വസതി തകർത്ത് യോഗി സർക്കാർ . തടയാൻ ശ്രമിച്ച ഗുണ്ടകളെ പൊലീസ് തല്ലിയോടിച്ച ശേഷമായിരുന്നു കെട്ടിടം പൊളിച്ചത്.
പ്രയാഗ് രാജിലെ ചാക്കിയായിൽ സ്ഥിതി ചെയ്യുന്ന വസതിയാണ് പൊലീസിന്റെ സഹായത്തോടെ ഡെവലപ്മെന്റ് അതോറിറ്റി തകർത്തത്. ആദ്യം നോട്ടീസ് നൽകി ഡെവലപ്മെന്റ് അതോറിറ്റി അധികൃതർ മാത്രമാണ് കെട്ടിടം പൊളിക്കാൻ എത്തിയത് . എന്നാൽ ആതിക് അഹമ്മദ് ഇത് തടയാൻ ഗുണ്ടകളെ ഇറക്കുകയായിരുന്നു . തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശപ്രകാരം കൂടുതൽ പൊലീസ് സ്ഥലത്തെത്തി . രാഷ്ട്രീയ പ്രതിഷേധമാണെന്ന് ആരോപിച്ച് വീണ്ടും പ്രദേശത്ത് അക്രമം കാട്ടാൻ തുടങ്ങിയ ഗുണ്ടകളെ തല്ലിയോടിക്കുകയായിരുന്നു . പലരും പൊലീസുകാർക്ക് മുൻപിൽ കരഞ്ഞ് മാപ്പ് പറഞ്ഞാണ് രക്ഷപ്പെട്ടത് .
തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചു. 3000 ചതുരശ്ര മീറ്റർ സ്ഥലത്തായിരുന്നു ആതിക് അഹ്മദിന്റെ വീട് . പ്രധാന ഗേറ്റിലെ പൂട്ട് തുറക്കാൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടായിരുന്നു. ഇതേ തുടർന്ന് ജെസിബി മെഷീനുകളും ബുൾഡോസറുകളും എത്തിച്ചാണ് വീട് പൊളിച്ചു മാറ്റിയത്.
Comments