ബഹ്‌റൈൻ കിരീടാവകാശി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി

Published by
Janam Web Desk

 

മനാമ : കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ബഹ്​റൈനും ഇസ്രായേലും തമ്മിൽ നയതന്ത്രബന്ധം ആരംഭിക്കാൻ തീരുമാനിച്ചതിനു​ പിന്നാലെയാണ്​ ഇരുവരും ചർച്ച നടത്തിയത്​.

ബഹ്​റൈനും ഇസ്രായേലും തമ്മിൽ സമാധാന പ്രഖ്യാപനത്തിൽ ഒപ്പിട്ടത്​ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും ശക്തിപ്പെടുത്തുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്​തു.

ബഹ്​റൈനും ഇസ്രായേലും തമ്മിൽ സമാധാന പ്രഖ്യാപനത്തിൽ ഒപ്പിട്ടത്​ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും ശക്തിപ്പെടുത്തുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളും മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്​തു. *

Share
Leave a Comment