മനാമ: അന്തർദേശീയ യോഗ ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 23 വെള്ളിയാഴ്ച അൽ നജ്മ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 24 ഇന്ത്യൻ പ്രവാസി സംഘടനകൾ ചേർന്നാണ് യോഗദിനം ആചരിക്കുന്നത്. ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസാണ് സംയോജകർ. കന്നഡ സംഘം, ബണ്ട് ബഹ്റൈൻ, ബസവ സമിതി, ജിഎസ്എസ്, മഹാരാഷ്ട്ര കൾച്ചറൽ അസോസിയേഷൻ, ഉത്തരാഖണ്ഡ് അസോസിയേഷൻ, ഇന്ത്യൻ ഫൈൻ ആർട്സ്, സയൻസ് ഇന്റർനാഷണൽ ഫോറം, അറബ് റീജിയൻ യോഗ ഇൻസ്റ്റ്റക്റ്റർ ബഹ്റൈൻ ചാപ്റ്റർ, കെഎസ്സിഎ, എസ് പിഎം , വഗഢ് സമാജ് ബഹ്റൈൻ, സംസ്കൃതി ബഹ്റൈൻ, ബാപ്സ് സ്വാമി നാരായൺ ബഹ്റൈൻ, തെലുങ്ക് കലാ സമിതി, അഖണ്ഡ തമിഴ് ഉലകം, ബീഹാർ ഫൗണ്ടേഷൻ, ചിന്മയ സൊസൈറ്റി , ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, യുപി പരിവാർ, ഇസ്കോൺ ബഹ്റൈൻ, ബഹ്റൈൻ ഒഡിയ സമാജ്, രാജസ്ഥാൻ ഇൻ ബഹ്റൈൻ, സോപാനം തുടങ്ങിയ സംഘടനകളാണ് പരിപാടിയിൽ പങ്കാളിയാകുന്നത് .
ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6 .30 നു ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യതിഥിയായി ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ പങ്കെടുക്കും .യോഗ അദ്ധ്യാപകൻ രുദ്രേഷ് കുമാർ സിംഗ് യോഗ പരിപാടി നിയന്ത്രിക്കും. രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിൽ ബഹ്റൈൻ സ്വദേശി യോഗ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ശിവാനന്ദ് പാട്ടീൽ, ഉമേഷ് സോനരികർ, മനോജ് പാലക്, പ്രമോദ് തിവാരി, ദീപക് നന്ദ്യാല, തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
Comments