മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹ്റിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ദിന ശുശ്രൂഷ നടന്നു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ
കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ എന്നിവർ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.
ഓശാന പെരുന്നാളും, പെസഹ ശുശ്രൂഷയും, കാൽകഴുകൽ ശുശ്രൂഷയും, വെള്ളിയാഴ്ച രാവിലെ 7 മുതൽ 2:30 വരെ ദുഃഖവെള്ളി ശുശ്രൂഷയും അനുഗ്രഹപ്രദമായി നടന്നതായി പുരോഹിതർ അറിയിച്ചു. ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം.എം എന്നിവർ ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു.