ബെംഗളൂരു ∙ ബെംഗളൂരു കലാപക്കേസിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെയും അനുയായികളെയും ചോദ്യം ചെയ്യാൻ എൻഐഎ. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്ന് കലാപത്തിന് ആഹ്വാനം ചെയ്തത് പാഷയുടെ നേതൃത്വത്തിലാണെന്നാണ് ആരോപണം.
ഓഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എന്‍ഐഎക്ക് വിട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മുസാമിൽ പാഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. 2008 എന്‍ഐഎ ആക്ട് പ്രകാരമാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം സംഘര്‍ഷം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
കലാപത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 3 പേരും കണ്ണീർവാതക ഷെൽ തുളഞ്ഞുകയറി ഒരാളും കൊല്ലപ്പെട്ടിരുന്നു.
Comments