കെന്റക്കി: അമേരിക്കയിലെ അക്രമം പോലിസിനെതിരെ തിരിയുന്നു. ബ്രിയോണ ടെയ്ലര് കേസ്സിലെ പ്രതിഷേധത്തിനിടെ പോലീസുദ്യോഗസ്ഥന് വെടിയേറ്റതായി റിപ്പോര്‍ട്ട്. കെന്റക്കി പ്രദേശത്തെ ലൂയീസ് വില്ലെയിലാണ് പോലീസുദ്യോഗസ്ഥനെ വെടിവെച്ചത്.
ബ്രിയോണ ടെയ്ലറുടെ വീട്ടില്‍ സെര്‍ച്ച് വാറണ്ടുമായി പോയതിനെതുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. പോലീസ് വീടിനുള്ളിലേക്ക് കടന്നയുടനെ ബ്രിയോണയുടെ സുഹൃത്താണ് പോലീസിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്നുള്ള പോരാട്ടത്തില്‍ വെടിയേറ്റ 26കാരിയായ ബ്രിയോണ സ്വന്തം വീട്ടിനുള്ളിലാണ് മരിച്ചുവീണത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ പോലീസിന് അനുകൂലമായ വിധി ഇന്നലെ വന്നതിന് ശേഷമാണ് പ്രതിഷേധം വ്യാപിച്ചത്.
വെടിയേറ്റുണ്ടായ മുറിവല്ല മരണകാരണമെന്നാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ അമേരിക്കയിലെ പ്രക്ഷോഭങ്ങളും ബ്ലാക് ലൈവ്സ് മാറ്റേഴ്സ് പ്രതിഷേധങ്ങളും ശക്തിപ്രാപിച്ചിരിക്കുകയാണ്.
Comments