വീണ്ടും ഹമാസ് ഭീകരത; സഹായമെത്തിക്കാൻ റഫാ അതിർത്തി തുറന്നു നൽകി; പിന്നാലെ തുടരെ റോക്കറ്റുകൾ തൊടുത്തു; നാല് മാസത്തിനിടെ ആദ്യ സംഭവം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും ഹമാസ് ഭീകരത; സഹായമെത്തിക്കാൻ റഫാ അതിർത്തി തുറന്നു നൽകി; പിന്നാലെ തുടരെ റോക്കറ്റുകൾ തൊടുത്തു; നാല് മാസത്തിനിടെ ആദ്യ സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 06:23 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: മാസങ്ങൾക്ക് ശേഷം മധ്യ ഇസ്രായേലിൽ റോക്കറ്റുകൾ തൊടുത്ത് ഹമാസ് ഭീകരർ. ​ഗാസയിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന്റെ ഉത്തരവാ​ദിത്തം ഹമാസ് ഏറ്റെടുത്തു. ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് ഇസ്രായേലിൽ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്.

സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ന​ഗരത്തിൽ സൈറൺ മുഴക്കി ഇസ്രായേൽ സൈന്യം പ്രതികരിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

​ഗാസ മുനമ്പിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ് ടിവി സ്ഥിരീകരിച്ചു. നാല് മാസത്തിനിടെ ആദ്യമായാണ് റോക്കറ്റാക്രമണം. എട്ടോളം റോക്കറ്റുകളെങ്കിലും ഹമാസ് തൊടുത്തുവിട്ടെന്നും ഇവയിൽ മിക്കതും തടയാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

താത്കാലിക സഹായം എത്തിക്കാനുള്ള യുഎസ്-ഈജിപ്ത് കരാറിന്റെ ഫലമായി ഇന്നലെ ​റഫാ അതിർത്തി തുറന്ന് നൽകിയിരുന്നു. ഇത് പ്രകാരം തെക്കൻ ഇസ്രായേലിലൂടെ ട്രക്കുകൾ ​ഗാസയിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വൻ മിസൈലാക്രമണം.

ഇന്നലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇസ്രേയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി കൂടുതൽ “സർപ്രൈസുകൾ” തയ്യാറാക്കുകയാണെന്നാണ് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഒക്ടോബർ 7-ലെ ഭീകരാക്രമണത്തിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടായിരുന്നു.

Tags: Hamasmissile attackTel AvivisrealFEATURED2
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies