കുതിരക്കും കാളക്കും ഇന്ന് തൊഴിൽ ഇല്ല , നൈപുണ്യം ഇല്ലാത്ത മനുഷ്യരുടെ അവസ്ഥ നാളെ മറ്റൊന്നാകുമോ ?
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

കുതിരക്കും കാളക്കും ഇന്ന് തൊഴിൽ ഇല്ല , നൈപുണ്യം ഇല്ലാത്ത മനുഷ്യരുടെ അവസ്ഥ നാളെ മറ്റൊന്നാകുമോ ?

ഹരിഹരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 06:20 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ നൂറ്റാണ്ടുകളിൽ കലപ്പ ചുമ്മന്നിരുന്ന കാളകളും, വണ്ടികൾ വലിച്ചിരുന്ന കുതിരകളും ഇന്ന് തൊഴിൽരഹിതർ ആണ്. അവരുടെ തൊഴിലുകൾ യന്ത്രങ്ങൾ കയ്യടക്കിയപ്പോൾ അനുയോജ്യമായ മറ്റു തൊഴിലുകൾ സൃഷ്ടിക്കപെടാതിരുന്നതും, പുതിയ തൊഴില്മേഖലകളിലേക്ക് ആവശ്യമായ വൈദഗ്‌ദ്ധ്യം നേടുവാൻ അവർക്കു സാധിക്കാത്തതും ആണ് അവരെ ഇന്ന് തൊഴിൽ രഹിതർ ആകിയത് . വേണ്ടത്ര ശ്രദ്ധ നൽകിയില്ല എങ്കിൽ, കോവിടാനന്തര കാലം മാനവരാശിക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് മറിച്ചൊരു ഭാവി അല്ല.

ഓട്ടോമേഷൻ അഥവാ യന്ത്രവത്കരണം തടയുവാൻ സാധ്യമല്ല, കാലഘട്ടത്തിന്റെ അനിവാര്യത ആണ് ഇത് എന്നതാണ് വസ്തുത. വ്യവസായ ശാലകളിൽ മനുഷ്യന് സാധ്യമലാത്ത തൊഴിലുകൾ ചെയ്യുന്ന ഭീമൻ യന്ത്രങ്ങളെ പറ്റി അല്ല ഇവിടെ പറയുന്നത്. ഒരു കാലഘട്ടത്തിൽ മനുഷ്യന് മാത്രം സാധ്യം ആയിരുന്ന തൊഴിലുകൾ, കൃത്രിമബുദ്ധിയുടെ സഹായത്തോടു കൂടി റോബോട്ടുകൾ കയ്യടക്കുന്ന ആധുനിക യന്ത്രവത്കരണത്തിന്റെ കാര്യമാണ് ആണ്. കൊറോണ കാലഘട്ടം വ്യവസായങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗത്തിന്റെ വേഗത പലമടങ്ങു വർധിപ്പിച്ചു എന്ന റിപോർട്ടുകൾ ആണ് മാധ്യമങ്ങളിൽ നിറയുന്നത് , ഒരേസമയം പ്രതീക്ഷനൽകുന്നതും ഭീതിജനകവും ആയ കാര്യമാണിത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ്, നോർത്ത് അമേരിക്കൻ രാജ്യം ആയ കാനഡയിൽ, മണിക്കൂറിൽ 150 കിലോമീറ്റരറിലധികം വേഗതിയിൽ ചീറിപാഞ്ഞ ഒരു വാഹനം പോലീസ് തടയുകയുണ്ടായി. ഡ്രൈവറും കോ ഡ്രൈവറും വണ്ടി ഓടുന്ന സമയത്തു വാഹനത്തിൽ സുഖമായി ഉറങ്ങുകയായിരുന്നു എന്നത് ആണ് കാരണം, ഇവരുടെ ലൈസെൻസ് റദ്ദ് ചെയ്യുന്ന നടപടിയില്ലേക് കടന്നിരിക്കുക ആണ് പോലീസ്, വാഹനം ചലിപ്പിച്ചത് കൃത്രിമ ബുദ്ധിയുടെ സഹായത്തോടു കൂടി പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് മൊഡ്യൂൾ(Self Driving Module) ആണ്. ലോകോത്തര വാഹന നിർമാണ ഭീമന്മാരായ ടെസ്ല (Tesla) ആണ് ഈ വാഹനത്തിന്റെ നിർമാതാക്കൾ, കൃത്യതയോടു കൂടി , എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട് അതിവിദഗ്ത ഡ്രൈവര്മാരെക്കാൾ മികച്ച രീതിയിൽ സ്വയം ചലിക്കുന്ന വാഹനം എന്നത് സാങ്കേതികവിദ്യയുടെ മികച്ച നേട്ടം ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ടെസ്‌ലയെ കൂടാതെ സ്വയം ചലിക്കുന്ന വാഹനം ഗൂഗിൾ, മെർസിഡീസ് , ഔഡി, ഹർമൻ തുടങ്ങിയ വാഹന നിർമാതാക്കളും ടെക് ഭീമന്മാരും വികസിപ്പിച്ചു കഴിഞ്ഞു.

ഇന്നത്തെ നിയമങ്ങൾ ലോകത്തൊരിടത്തും പൊതുനിരത്തിൽ ഡ്രൈവറുടെ അഭാവത്തിൽ സഞ്ചരിക്കാൻ വാഹനങ്ങളെ അനുവദിക്കുന്നില്ല. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും വികസിത രാജ്യങ്ങളിൽ സ്വയം ചലിക്കുന്ന വാഹനങ്ങൾ ഒരു നിത്യ സംഭവം ആയി മാറി കഴിഞ്ഞിരിക്കുന്നു

പൊതുഗതാഗത വ്യവസായത്തിൽ ഭീമന്മാരായ ഉബർ (Uber) ടാക്സി ആയി ഉപയോഗിച്ച സെല്ഫ് ഡ്രൈവിംഗ് കാർ അപകടത്തിൽ പെടുകയും തുടർന്ന് കാൽനടയാത്രിക കൊല്ലപ്പെടുകയും ചെയ്ത ദൗർഭാഗ്യകരമായ മറ്റൊരു വാർത്തയും ഈ അടുത്ത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സെല്ഫ് ഡ്രൈവിംഗ് കാറുകൾ (self driving car) സുരക്ഷിതം ആണോ എന്നും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദികൾ ആരായിരിക്കണം എന്നും ഉള്ള ചർച്ചകൾ ആണ് അമേരിക്കൻ പൊതുരംഗത്തു വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. സുരക്ഷയെ പറ്റി ഉള്ള വേവലാതിയോടൊപ്പം തന്നെ മറ്റൊരു പ്രധാന ചർച്ചാ വിഷയം ആണ് ഇവ സജീവമായിക്കഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന തൊഴിൽ നഷ്ടങ്ങൾ. ഇന്ന് ലോകത്തിൽ താഴെത്തട്ടിൽ ഏറ്റവും അധികം തൊഴിലുകൾ സൃഷ്ടിക്കുന്ന മേഖല ആണ് ഡ്രൈവിംഗ് , ഒരു പതിറ്റാണ്ടിനപ്പുറം ഈ മേഖലയിൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടം അതി ഭീമം ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ സെക്രട്ടറി ആവുക എന്നത് ഒരു നല്ല തൊഴിൽ ആണ്, ഇതിൽ ഉൾപ്പെടുന്ന ഒരുപാട് ഉത്തരവാദിത്വങ്ങളിൽ ചിലത് കൃത്യമായ സമയക്രമം പരിപാലിക്കല്ലും , പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ആവശ്യമായ ഫയലുകളും മറ്റും യഥാ സമയം ലഭ്യമാകുകയും ചെയ്യുക എന്നത് ആണ്. ഇങ്ങനെ ഉള്ള തൊഴിലുകളിൽ ഗണ്യമായ കുറവ് ആണ് അടുത്ത കാലങ്ങളിൽ ആയി വന്നിരിക്കുന്നത്, കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന വോയിസ് അസ്സിസ്റ്റന്റുകളും, പേർസണൽ അസ്സിസ്റ്റന്റുകളും ഈ രംഗം കീഴടക്കികൊണ്ടിരിക്കുന്നു എന്നത് ആണ് ഒരു കാരണം. പാക്കേജിങ് ഇൻഡസ്ട്രയും , വമ്പൻ സംഭരണശാലകളും ഇപ്പൊ നിയന്ത്രിക്കുന്നത് റോബോട്ടുകൾ ആണ്. എന്തിനു അധികം പറയണം ഓൺലൈൻ ഭക്ഷണം കൊണ്ടുവന്നു ഡെലിവറി നടത്തുന്ന ഡ്രോണുകൾ (drones) വരെ രംഗത്തു വന്നിട്ടുണ്ട്.

ഒരു പതിറ്റാണ്ടിനപ്പുറം ഇങ്ങനെ വിവിധ മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്പൂർണമായി കയ്യടക്കും എന്ന് പറയപ്പെടുന്നു . അക്കൗണ്ടിംഗ് ഫിനാൻസ് തുടങ്ങി നൈപുണ്യം വേണ്ട മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ശ്രദ്ധേയം ആണ്. ഇങ്ങനെ നാനാവിധ മേഖലയിൽ ഉള്ള ലക്ഷകണക്കിന് ജനങ്ങളുടെ ഉപജീവനത്തിന് വ്യക്തമായ ഭീഷണി ആയി വളരുക ആണ് കൃത്രിമബുദ്ധിയും റോബോട്ടുകളും . കോവിടാനന്തര കാലത്തു വിവിധ വ്യവസായങ്ങളിൽ പ്രവർത്തന്നം ആരംഭിക്കുവാൻ തയാറായി നിൽക്കുന്ന ലക്ഷകണക്കിന് റോബോട്ടുകളെ പറ്റി കുറച്ചു നാളുകൾക്ക് മുമ്പ് അന്താരാഷ്‌ട്ര റോബോട്ടിക് ഫെഡറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഇതിൽ നിന്നും എല്ലാം മുഖംതിരിക്കുവാനോ, റോബോട്ടിനും കൃത്രിമ ബുദ്ധിക്കും എതിരെ സമരം നടത്തുകയോ അല്ല ഇതിനുള്ള പരിഹാരം. മാറുന്ന കാലത്തെ തിരിച്ചറിഞ്ഞു പുതുതായി വളർന്നു വരുന്ന മേഖലകളിൽ പ്രാവിണ്യം നേടുവാൻ ശ്രമിക്കുക എന്നത് മാത്രം ആണ്.

ഇന്ന് കാണുന്ന തൊഴിലുകൾ ആയിരിക്കില്ല 10 വര്ഷത്തിനപ്പുറം എന്ന് HR (മാനവ വിഭവശേഷി ) മേഖലയിൽ ഉള്ളവർ പറയുന്നുണ്ട്. അവ എന്തായിരിക്കും എന്ന് കൃത്യമായി പ്രവചിക്കുവാനും നമ്മുക് ഇന്ന് സാധ്യമല്ല. പ്രവചിക്കപെടുന്ന ചില തൊഴിൽ മേഖലകൾ ഇവ എല്ലാം ആണ് – റോബോട്ടിക്‌സ് മേഖലയിൽ ഉള്ള എഞ്ചിനീയർ,മെക്കാനിക് മറ്റു സാങ്കേതിക വിധഗ്‌ദ്ധർ, ഡ്രോണുകൾ പോലെയുള്ള ഉപകരണങ്ങളുടെ നിർമാണത്തിന് ആവശ്യമായ വിധഗ്‌ദ്ധർ , കലാ കായിക രംഗതിന്നു വേണ്ട സാങ്കേതിക വിധഗ്‌ദ്ധർ, കൃഷി, ആരോഗ്യ പരിപാലന മേഖലയിലേക്ക് വേണ്ട പ്രൊഫെഷണലുകൾ , സൗരോർജം അടങ്ങിയ മലിനീകരണ മുക്തമായ ഹരിത ഊർജ മേഖലക്ക് വേണ്ട വിധഗ്‌ദ്ധർ, കാലാവസ്ഥാ വ്യതിയാന വിധഗ്‌ദ്ധർ, ഫോറൻസിക്, സൈബർ പോലീസിങ് പോലെ ഉള്ള മേഖലകൾ. ഇങ്ങനെ അനേകം മേഖലകളിൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടും എന്ന് പറയപെടുമ്പോഴും അത് ചെയ്യുവ്വാൻ അതാതു മേഖലകളിൽ വൈധഗ്ധ്യം ആവശ്യമായി വരും എന്ന് ഉറപ്പാണ്.

വളർന്നു വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തണം എന്നത് ഇതെല്ലാം കൊണ്ട് തന്നെ വളരെ ആവശ്യമായ ഒന്നാണ്. തല്ലി പഠിപ്പിക്കലും ഗൾഫ് ജോലി നേടട്ടെ എന്ന് കരുതി മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും, വളർന്നു വരുന്ന തലമുറക്കു സഹായത്തേക്കാൾ കൂടുതൽ ദോഷം ആയിരിക്കും ചെയ്യുക . കാളകളെയും കുതിരകളെയും പോലെ തൊഴിൽ നഷ്ടപെട്ട ഒരു ജനത ആവാതിരിക്കാൻ വിദ്യാഭ്യാസത്തിന് ക്വാളിറ്റിയും ശരിയായ സാമൂഹിക നയങ്ങളും ആണ് വേണ്ടത്. അധികാരികളും നേതാക്കളും ഇതെല്ലാം ശ്രദ്ധിക്കും എന്ന് വിശ്വസിച്ചു നമ്മുക് നിത്യജീവിതവും ആയി മുന്നോട്ടു പോകാം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies