ലക്നൗ : ലൗ ജിഹാദ് കേസുകളിൽ വ്യാജ രേഖകൾ ചമയ്ക്കുന്നവരെയും കുടുക്കാൻ ഉത്തർപ്രദേശ് സർക്കാർ . ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം ഇത്തരത്തിൽ വ്യാജ രേഖകൾ ഉണ്ടാക്കുന്ന അഭിഭാഷകരെയും , മറ്റുള്ളവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായി സർക്കാർ വക്താവ് അറിയിച്ചു .
കാൺപൂർ പോലീസ് ഇത്തരത്തിൽ വ്യാജ രേഖകൾ തയ്യാറാക്കുന്നതിൽ ഒരു വനിതാ അഭിഭാഷകയ്ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട് . കാൺപൂരിലും സമീപ പ്രദേശങ്ങളിലും ഉയർന്നുവന്ന ഇത്തരം നിരവധി കേസുകളിൽ ലവ് ജിഹാദ് കേസുകളിൽ പ്രതികളായവർക്ക് വേണ്ടി ഈ അഭിഭാഷകൻ വാദിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങൾ ശേഖരിച്ചതിലൂടെയാണ് വിവാഹത്തിനും , മതപരിവർത്തനം നടത്താനും ഇവരെ പോലെ നിരവധി പേർ ഉള്ളതായി കണ്ടെത്തിയത്.
ഇസ്ലാം മത വിശ്വാസിയായ മുക്താർ അഹമ്മദ് എന്നയുവാവിന് ഹിന്ദു യുവതിയെ വിവാഹം കഴിക്കാനും , മതം മാറ്റാനുമായി വനിതാ അഭിഭാഷക പെൺകുട്ടിയുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി . കൂടാതെ പെൺകുട്ടിയുമായി ചങ്ങാത്തം കൂടാൻ 32 കാരനായ മുഖ്താർ അഹമ്മദ് കാട്ടിയ രാഹുൽ വിശ്വകർമ്മ എന്ന ഐഡന്റിറ്റി കാർഡും ഈ അഭിഭാഷകയുടെ സഹായത്തോടെ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി .
വിവിധ ഇസ്ലാമിക സംഘടനകളുടെ സാമ്പത്തിക സഹായവും ഇത്തരം വിവാഹങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി .
Comments