മാസങ്ങളോളമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് കൈത്താങ്ങായി ബഹ്‌റൈൻ സംസ്‌കൃതി

Published by
Janam Web Desk

 

മനാമ :- കഴിഞ്ഞ എട്ടു മാസത്തോളമായി ശമ്പളം ലഭിക്കാതെ കഷ്ട്ടപ്പെടുന്ന സ്വകാര്യ നിർമാണ കമ്പനി തൊഴിലാളികൾക്ക് ബഹ്‌റൈൻ സംസ്‌കൃതിയുടെ നേത്ര്വതത്തിൽ ഭഷ്യ വസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ കൈമാറി . നൂറു കണക്കിന് ആളുകൾ താമസിക്കുന്ന അസ്കറിലെ ലേബർ ക്യാമ്പിൽ കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്‌കൃതി പ്രവർത്തകർ കിറ്റുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്തത് .

സംസ്‌കൃതി പ്രവർത്തകാരായ രജീഷ് ടി ഗോപാൽ ,റിതിൻ രാജ് എന്നിവർ ഭഷ്യ കിറ്റ് വിതരണത്തിന്റെ നേതൃത്വം നൽകുകയും, ബുദ്ധിമുട്ടിലായ തൊഴിലാളികളുടെ ശമ്പള പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകുകയും ചെയ്തു .

കൊറോണ പ്രതിസന്ധിയുടെ ആദ്യഘട്ടം മുതൽ സംസ്‌കൃതി ബഹ്‌റൈൻ നിരവധി ആളുകൾക്ക് ഭക്ഷണ കിറ്റുകളും , അത്യാവശ്യ മരുന്നുകളും എത്തിച്ചു നൽകിയിട്ടുണ്ട് . കൂടാതെ പ്രതിസന്ധിയിൽ ആയ നിരവധി ആളുകളെ ലാഭേച്ഛയില്ലാതെ വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലോട്ട് കയറ്റി വിട്ടത് സന്നദ്ധ സേവന രംഗത്ത് ഉത്തമ മാതൃക ആയിരുന്നു .

Share
Leave a Comment