വനിതാസംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും, ഷീ ലവ്സ് ടെക്കും , സംയുക്തമായാണ് പാൻ ഇന്ത്യ ലെവലിൽ വിർച്വൽ മത്സരം സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച പ്രസ് റിലീസ് ശനിയാഴ്ച ആണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പുറത്തിറക്കിയത്.
സ്ത്രീകൾ നടത്തുന്ന ബിസിനസ്സുകളും അത് പോലെ തന്നെ ലോകത്തെ എല്ലാ സ്ത്രീകളുടെയും ജീവിത നിലവാരം ഉയർത്താൻ സാധ്യതയുള്ള ബിസിനസ്സുകൾക്കും പ്രചോദനം നൽകുക എന്നതാണ് മത്സരത്തിന്റെ ഉദ്ദേശം.
ഒക്ടോബർ 31ന് നടക്കുന്ന ഷീ ലവ്സ് ടെക്ക് മത്സരത്തിന്റെ പ്രിലിമിനറി റൗണ്ടിലേക്കുള്ള അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ഒക്ടോബർ 3 ആണ്.
ഒക്ടോബർ 26 ന് മെന്റർഷിപ്പ് റൗണ്ട് നടക്കും. ലഭിച്ച അപേക്ഷകളിലെ ടോപ്പ് 30 അപേക്ഷകൾ ആണ് മെന്റർഷിപ്പ് റൗണ്ടിൽ പരിഗണിക്കുക. കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന വിവിധ വിഷയങ്ങളിലെ ക്ലാസ്സുകൾ ആണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിൽ തിരഞ്ഞെടുക്കുന്ന 10 സ്റ്റാർട്ടപ്പുകൾക്ക് ദേശീയ തലത്തിലെ ഗ്രാന്റ് ചലഞ്ച് മത്സരത്തിൽ ഒരു പങ്കെടുക്കാം. മത്സരത്തിൽ വിജയിക്കുന്ന സ്റ്റാർട്ടപിന് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനും ബൂട്ട് ക്യാമ്പിൽ പങ്കെടുക്കാനും സാധിക്കും. വിർച്വൽ ആയാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. അവതരണത്തിന് 5 മിനിറ്റ് സമയവും ചോദ്യോത്തര സെക്ഷന് 3 മിനിറ്റ് സമയവും ആണ് ഉണ്ടായിരിക്കുക.
ഒക്ടോബർ 28ന് നടക്കുന്ന ഇൻവെസ്റ്റർ കഫെ സംഘടിപ്പിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്.
വനിതാസംരഭകരുടെ സ്ഥാപനങ്ങൾ, സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, സംരംഭകസംഘത്തിൽ ഒരു സ്ത്രീയെങ്കിലും ഉള്ള സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. കൂടാതെ സീഡ് ഫണ്ട് 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സീരീസ് എ നിക്ഷേപം, എയ്ഞ്ചൽ നിക്ഷേപം എന്നിവ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
http://www.startupmission.in/shelovestech
Comments