ന്യൂഡൽഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യത്തിനായി പ്രാർത്ഥിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ലതാ മങ്കേഷ്കറിന് ആശംസകൾ അറിയിച്ചത്.
ഇന്ത്യയുടെ അഭിമാനമായ ലതാ മങ്കേഷ്കറിന് ജന്മദിനാശംസകൾ നേരുന്നു. എന്നും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു. രാജ്യം മുഴുവൻ അറിയപ്പെടുന്ന പേരാണ് ലതാ മങ്കേഷ്കർ. അവരുടെ വാത്സല്യവും അനുഗ്രഹവും ലഭിച്ചതിൽ എന്നും ഭാഗ്യവാനായി കരുതുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിൽ ആശംസകൾ അറിയിച്ചതിന് പുറമേ ലതാ മങ്കേഷ്കറിനെ ഫോണിൽ വിളിച്ചും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്.
Comments