കൊളംബോ : ഗോ വധം നിരോധിച്ച് ശ്രീലങ്ക . കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനുള്ള നിർദേശത്തിന് ശ്രീലങ്കൻ സർക്കാർ അനുമതി നൽകി. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായും തീരുമാനം നിയമവിധേയമാക്കുന്നത് യഥാസമയം നടക്കുമെന്നും കാബിനറ്റ് വക്താവും സമൂഹമാദ്ധ്യമ മന്ത്രിയുമായ കെഹെലിയ റംബുക്വെല്ല പറഞ്ഞു.
രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ നിർദ്ദേശത്തിന് സെപ്റ്റംബർ എട്ടിന് ഭരണകക്ഷിയായ ശ്രീലങ്ക പോഡുജാന പെരമുന (എസ്എൻപിപി) പാർലമെന്ററി ഗ്രൂപ്പ് അംഗീകാരം നൽകിയിരുന്നു . നിലവിൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന മൃഗ നിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
മഹീന്ദ രാജപക്സെയുടെ നിർദ്ദേശം എല്ലാ എസ്എൻപിപി എംപിമാരും അംഗീകരിക്കുകയായിരുന്നു . ബുദ്ധമത വിശ്വാസിയും , ദേശീയ നേതാവുമായ അനഗരിക ധർമ്മപാലയുടെ കാലം മുതൽ ഈ നിർദ്ദേശം ഉയർന്നുവെങ്കിലും നടപ്പിൽ വരുത്തിയിരുന്നില്ല .നിയമനിർമ്മാണം നടത്താൻ ഒരു സർക്കാരിനും കഴിഞ്ഞില്ല.
Comments