ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് പിറന്നാൾ ദിനം. രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്‌ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും നമ്മുടെ നാടിന് വലിയ മുതൽക്കൂട്ടാണെന്ന് പ്രധാനമന്ത്രി ആശംസയായി പറഞ്ഞു.
Birthday wishes to Rashtrapati Ji. His rich insights and wise understanding of policy matters are great assets for our nation. He is extremely compassionate towards serving the vulnerable. I pray for his good health and long life. @rashtrapatibhvn
— Narendra Modi (@narendramodi) October 1, 2020
‘ ആദരണീയനായ രാഷ്‌ട്രപതിയ്‌ക്ക് എല്ലാ ജന്മദിനാശംസകളും. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്‌ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും അറിവും നമ്മുടെ നാടിന് വലിയ മുതൽക്കൂട്ടാണ്. സാധാരണക്കാരെ സേവിക്കുന്ന കാര്യത്തിൽ അദ്ദേഹം എന്നും പ്രതിഞ്ജാബദ്ധനാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയായി പറഞ്ഞു.
രാഷ്‌ട്രപതിയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും
പിറന്നാളംസകൾ നേർന്നു. ദരിദ്രരുടെ ഉന്നമനത്തിനായും സമൂഹത്തിന് പ്രേരണ നൽകുന്നതിനും രാംനാഥ് കോവിന്ദിന്റെ സമർപ്പണം അമിത് ഷാ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും പ്രവർത്തന പരിചയവും രാജ്യത്തിന് കരുത്തുനൽകുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
1945 ൽ ഉത്തർപ്രദേശിലെ കാൻപൂരിലെ പരോംങ്ക് ഗ്രാമത്തിലാണ് ജനിച്ചത്. 2017 ജൂലൈ 25നാണ് ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് അവരോധിക്കപ്പെട്ടത്.
Comments