തിരുവനന്തപുരം : യുപിയില്‍ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടത് മറയാക്കി സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമവുമായി എസ് ഡി പി ഐ . പ്രാദേശിക തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന പേരിൽ രാജ്യത്തെ പരമോന്നത നീതി പീഠത്തെയും വെല്ലുവിളിക്കുകയാണ് എസ് ഡി പി ഐ .
തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെയും കഴിഞ്ഞ ദിവസം എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു . തൂക്കുപാലം ടൗണിൽ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധതിലാണ് എസ്ഡിപിഎ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ കോടതിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും വിവിധ സംഘടനാ നേതാക്കളും പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
അതിനു പിന്നാലെയാണ് യുപിയിലെ പീഡനത്തിന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കം . എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിയാണ് പ്രസ്താവിച്ചത് . സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കുവാനുള്ള ശ്രമമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ഇതിലൂടെ വ്യക്തമാണ്.
Comments