ന്യൂഡൽഹി : രാജ്യത്തെ പരമോന്നത കോടതി വിധിയെ അധിക്ഷേപിച്ച് എസ്ഡിപിഐ . അയോദ്ധ്യക്കേസിൽ കോടതി പറഞ്ഞ വിധി തെറ്റാണെന്നും , എത്ര വർഷം എടുത്താലും ആ ഭൂമിയിൽ തന്നെ മസ്ജിദ് നിർമ്മിക്കുമെന്നും എസ് ഡി പി ഐ സെക്രട്ടറി തസ്ലീം റഹ്മാനി പറഞ്ഞു.
ദേശീയ മാദ്ധ്യമം നടത്തിയ സംവാദത്തിലാണ് റഹ്മാനി ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയത് . ‘ അയോദ്ധ്യയിൽ പള്ളി ഉണ്ടായിരുന്നു , അത് ക്ഷേത്രം നിർമ്മിക്കാനായി വിട്ടു കൊടുത്തത് അംഗീകരിക്കാനാകില്ല , അതുകൊണ്ട് 1000 വർഷം എടുത്താലും ആ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കും , ഒരു “തെറ്റായ” വിധി വന്നിട്ട് പോലും ക്ഷമ പാലിക്കുകയായിരുന്നു – റഹ്മാനി പറഞ്ഞു.
കഴിഞ്ഞ ദിവസം തർക്ക മന്ദിര കേസിൽ വിധി വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു റഹ്മാനിയുടെ പ്രസ്താവന.
Comments