തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.അത് കൊണ്ടാണ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് സി പി ഐ എം ആരോപിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
എല്ലാ ഏജൻസികളും ശരിയായ ദിശയിൽ ആണ് അന്വേഷണം നടത്തുന്നത്. നേതാക്കൻമാർക്ക് എതിരായി അന്വേഷണം സി പി ഐ എമ്മിനെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
ലൈഫിലെ സി ബി ഐ നടപടി ശരിയാണോ എന്ന് കോടതി പറയട്ടെയെന്നും ചെന്നിത്തലയ്ക്ക് എതിരായ വെളിപ്പെടുത്തൽ കോടതിയിലുള്ള വിഷയമാണെന്നും ഇതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments