3500 പടികൾ ഉള്ള കിണർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

3500 പടികൾ ഉള്ള കിണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 10:15 am IST
FacebookTwitterWhatsAppTelegram

രാജസ്ഥാനിലെ അഭനേരി ഗ്രാമത്തിൽ ഉള്ള മനോഹരമായ കിണറാണ് ചന്ദ് ബയോറി . പതിമൂന്ന് നിലകളിലായി ത്രികോണാകൃതിയിൽ നിർമ്മിച്ച പടികൾ ഉള്ള ആഴമേറിയ കിണറാണ് ചന്ദ് ബയോറി . ഈ കിണറിന്റെ നിർമ്മാണ ശൈലി ആരെയും അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ് .

പുരാതന കാലഘട്ടങ്ങളിൽ നിർമ്മിച്ച പടികൾ ഉള്ള കിണറുകളിൽ , ഇന്നും നിലനിൽക്കുന്ന ഭാരതത്തിലെ ഏക കിണറായിരിക്കും ചന്ദ് ബയോറി . നികുംഭ രാജവംശത്തിൽ ഉള്ള ചന്ദ എന്ന മഹാരാജാവ് പണികഴിപ്പിച്ച കിണറാണ് ചന്ദ് ബയോറി . 1200 – 1300 വർഷം വരെ പഴക്കമുള്ള ഈ കിണർ താജ് മഹലിനും , ഖജുരാഹോ ക്ഷേത്രങ്ങൾക്കും , ചോള ക്ഷേത്രങ്ങൾക്കും മുൻപ് തന്നെ നിർമ്മിച്ചിട്ടുള്ളതാണ് .ബയോറി എന്നതിന്റെ അർത്ഥം പടികൾ ഉള്ള കിണർ എന്നാണ് അതിനാൽ തന്നെ പണികഴിപ്പിച്ച രാജാവിന്റെ നാമത്തിലാണ് ഈ കിണർ അറിയപ്പെടുന്നത് .

19.5 മീറ്റർ ആഴത്തിലുള്ള കിണറിന്റെ മൂന്ന് വശങ്ങളിൽ ആയി ഒരേ ആകൃതിയിൽ ഉള്ള പടികൾ നിർമ്മിച്ചിരിക്കുന്നു . കുത്തനെ നിൽക്കുന്ന ത്രികോണാകൃതിയിൽ ഉള്ള പടികൾ ചരിഞ്ഞു മാത്രം മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാൻ പാകത്തിനാണ് നിർമ്മിച്ചിരിക്കുന്നത് . അതായത് നേരെ കുത്തനെ മുകളിലേക്ക് കയറാനോ ഇറങ്ങാനോ സാധിക്കില്ല . കിണറിന്റെ ആഴം പരിഗണിച്ചു കൊണ്ട് സുരക്ഷയെ കരുതി ആയിരിക്കും ഈ മാതൃകയിൽ പടികൾ നിർമ്മിച്ചിട്ടുള്ളത് .

കിണറിന്റെ നാലാമത്തെ വശത്തായി ഒന്നിലധികം നിലകളിലായി തൂണുകൾ ഉള്ള ഇടനാഴികൾ നിർമ്മിച്ചിരിക്കുന്നു . ഇതിൽ രണ്ട് മട്ടുപ്പാവുകൾ കിണറിന്റെ വശത്തേക്ക് തള്ളിയാണ് നിൽക്കുന്നത് . ഇവിടെ മഹിഷാസുരമർദ്ദിനിയുടെയും ഗണപതി ഭഗവാന്റെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നു .കൂടാതെ ഉറങ്ങുന്ന ഭാവത്തിൽ ഉള്ള മഹാവിഷ്ണുവിന്റെ പ്രതീകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് .

പതിമൂന്ന് നിലകളിലായി മൂവായിരത്തിയഞ്ഞൂറ് പടികൾ ഉള്ള ഈ കിണർ താഴേക്ക് ചെല്ലും തോറും ഇടുങ്ങിയതാവുന്നു . ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ചതാണീ പടികൾ എന്നാണ് നാടോടിക്കഥകളിൽ പറയുന്നത് . കിണറിലേക്ക് ഇറങ്ങാൻ ഉപയോഗിച്ച അതെ പടികൾ ഉപയോഗിച്ച് തന്നെ ആർക്കും തിരിച്ചു കയറാനാവില്ല എന്നും പറയപ്പെടുന്നു .

രാജസ്ഥാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ ഒട്ടനവധി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ചന്ദ് ബയോറി കാണാൻ മറക്കേണ്ട .

Tags: Chand Baori
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies