തിരുവനന്തപുരം : ഉത്തർ പ്രദേശിൽ നടന്ന ഹത്രാസ് പീഡനത്തിന്റെ പേരിൽ കേരളത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ . .യോഗിയ്ക്കും ,ബിജെപി സർക്കാരിനും മാപ്പ് നൽകില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം . തിരുവനന്തപുരത്ത് നടന്ന ‘ പ്രതിഷേധ ജ്വാല ‘ യ്ക്ക് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസാണ് നേതൃത്വം കൊടുത്തത്.
ഇന്ത്യയിൽ നിയമ വാഴ്ച്ചയില്ലെന്നും, ഈ പ്രതിഷേധം സർക്കാരിനുള്ള മുന്നറിയിപ്പാണെന്നുമായിരുന്നു റിയാസിന്റെ പ്രസ്താവന . ഇത്തരത്തിൽ ഡി വൈ എഫ് ഐ യുടെ പ്രതിഷേധം രാജ്യത്ത് അലതല്ലുകയാണെന്നും റിയാസ് പറഞ്ഞു.
എന്നാൽ അവധി ദിനത്തിൽ ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചതിനെതിരെ ഡി വൈ എഫ് ഐ യ്ക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്.അവൾക്ക് നീതി വേണമെന്ന് പ്രഖ്യാപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ യുപിയിലേയ്ക്കുള്ള നോട്ടം നിർത്തി കേരളത്തിൽ ഇടയ്ക്കൊക്കെ നോക്കുന്നത് നന്നാകുമെന്നും കമന്റുകളുണ്ട്.സിപിഎം ബ്രാഞ്ച് സെക്രട്ടറി വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച ചിത്രലേഖയ്ക്ക് നീതി വാങ്ങി നൽകാൻ ഒരു സഖാവും മുന്നോട്ട് വന്നില്ലെന്നും പരാതി ഉയരുന്നു.
ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കൊറോണ രോഗിയായ യുവതിയ്ക്ക് നീതി ഉറപ്പാക്കാൻ പറ്റാത്തവരാണ് ഇന്ന് യുപിയിലെ യുവതിയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന വിരോധാഭാസവും ഇതിനുണ്ട്.
Comments