കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്. രഹസ്യമെഴി രേഖപ്പെടുത്തണം എന്ന് സന്ദീപ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആലുവ സിജെഎം കോടതിയായിരിക്കും സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുക.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതിയാണ് സന്ദീപ് നായർ. എന്നാൽ കേസിലെ ഉന്നത ഇടപെടലുകളെ സംബന്ധിച്ച് പിടിയിലായ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. എങ്കിലും കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണം സംഘത്തിന്റെ നീക്കം.
സന്ദീപ് നായരുടെ രഹസ്യമൊഴിയിൽ ഉന്നതരുടെ പങ്കിനെ സംബന്ധിച്ച വ്യക്തമായ സൂചനയുണ്ടാകുമെന്നാണ് അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നത്.
Comments