മുടി വളരാൻ വിവിധ തരം എണ്ണകൾ പരീക്ഷിച്ച് ക്ഷീണിച്ചോ ? എന്നാൽ ഇനി അതൊക്കെ മാറ്റിവെച്ചോളൂ. മുടിയിൽ ഒന്നും പുരട്ടാതെ തന്നെ മുടി ഇനി തഴച്ച് വളരും.
ഇൻവേർഷൻ മെത്തേഡ് എന്ന രീതിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. തല മുന്നിലേക്ക് കുനിഞ്ഞ് നിന്ന് മുടി കീഴ്പ്പോട്ടാക്കുക. ശേഷം കൈകൾ ഉപയോഗിച്ച് ശിരോചർമ്മം മുതൽ മുടിയുടെ അറ്റം വരെ മസ്സാജ് ചെയ്യുക.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ആവശ്യമായത് ശിരോചർമ്മത്തിലെ രക്തയോട്ടം ആണ്. രക്തയോട്ടം കൂടുന്തോറും മുടി വളരുന്നതും കൂടും. തല മുന്നോട്ട് കുനിച്ച് കീഴ്‌പ്പോട്ടാക്കുമ്പോൾ രക്തയോട്ടം കൂടുകയും ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ഒരു മാസം ഒന്നോ രണ്ടോ ഇഞ്ച് മുടി വളരുകയും ചെയ്യുന്നു.
തല കീഴ്പ്പോട്ടാക്കുന്നതിലൂടെ രക്തയോട്ടം വർധിക്കുമെന്ന് മാത്രമല്ല, തലയിലെ ബ്ലോക്ക് ആയിരിക്കുന്ന രക്തക്കുഴലുകളും തുറക്കുന്നു.
യോഗാഭ്യാസത്തിലൂടെയും മുടി വളരും. എങ്ങനെ ആണെന്നല്ലേ, പറയാം. സർവാംഗാസനം പോലെയുള്ള യോഗാസനങ്ങൾ ചെയ്യുന്നത് മുടി വളരാൻ കാരണമാവും. കാലുകൾ മുകളിലേക്ക് ആക്കി തല കീഴ്‌പ്പോട്ടാക്കി അരക്കെട്ട് ഭാഗം കൈകൊണ്ട് ഉയർത്തി നിൽക്കുന്ന യോഗാസനം ആണിത്. ഈ അവസ്ഥയിലും തലയിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും ഇത് മുടി വളരാൻ കാരണമാവുകയും ചെയ്യും. 
അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ സാധാരണ നിലയിലേക്ക് വരിക. പെട്ടെന്ന് തല ഉയർത്താതെ സാവധാനം ഉയർത്തുക. ശേഷം മുടി നനയ്‌ക്കുക.
തല മുന്നോട്ട് ആക്കി കീഴ്‌പ്പോട്ടേക്ക് ആക്കിയതിന് ശേഷം കുറച്ച് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇളം ചൂടുള്ള എണ്ണ പുരട്ടുന്നത് നല്ലത്. തല കീഴ്‌പ്പോട്ടാക്കിയുള്ള അവസ്ഥയിൽ കുറച്ച് നേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്തതിന് ശേഷം മാത്രം മുടി നനയ്‌ക്കാൻ തുടങ്ങുക.
















Comments