ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കം സംബന്ധിച്ച് വീണ്ടും കേന്ദ്രസർക്കാരിനെതിരെ രാഹുലിന്റെ പരാമർശം. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ഒരു ചുവടു വയ്ക്കാൻ പോലും ചൈന ധൈര്യപ്പെട്ടില്ലെന്ന് രാഹുലിന്റെ വാദം. രാജ്യത്ത് നിലവിൽ കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 15 മിനിറ്റിൽ ചൈനീസ് സേനയെ അതിർത്തിയിൽ നിന്ന് തുരത്തുമായിരുന്നുവെന്നു രാഹുൽ അവകാശവാദമുന്നയിക്കുന്നു.
മോദിയെ രാഹുൽ വീണ്ടും ഭീരുവെന്ന് വിളിച്ച് പരിഹസിക്കുകയാണ്. ഇന്ത്യയുടെ മണ്ണിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയാണ് രാഹുൽ പരിഹസിക്കുന്നത്. ചൈനീസ് സേനാംഗങ്ങൾ ഇന്ത്യയുടെ പ്രദേശത്താണു നിൽക്കുന്നതെന്നാണ് രാഹുൽ വീണ്ടും ആവർത്തിക്കുന്നത്.
1200 ചതുരശ്ര കിലോമീറ്റർ അവർ കയ്യടക്കി. താൻ ദേശഭക്തനാണെന്നു മോദി സ്വയം അവകാശപ്പെടുന്നു. എന്തു തരം ദേശഭക്തിയാണിത്? കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ഒരു ചുവടു വയ്ക്കാൻ പോലും ചൈന ധൈര്യപ്പെട്ടില്ല – രാഹുൽ പറഞ്ഞു.
Comments