എല്ലാത്തിനെയും ഭസ്മീകരിക്കുന്ന ഇന്ത്യയുടെ ‘ ശൗര്യം ‘ ചൈനയ്ക്കെതിരെ വിന്യസിക്കാൻ പ്രധാനമന്ത്രി നിർദേശിച്ച കരുത്തൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാത്തിനെയും ഭസ്മീകരിക്കുന്ന ഇന്ത്യയുടെ ‘ ശൗര്യം ‘ ചൈനയ്‌ക്കെതിരെ വിന്യസിക്കാൻ പ്രധാനമന്ത്രി നിർദേശിച്ച കരുത്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2020, 09:02 pm IST
Facebook
Twitter
WhatsAppTelegram

മിസൈൽ സാങ്കേതിക വിദ്യയിൽ കുതിച്ചു കയറുകയാണ് ഇന്ത്യ . ഇത് പുതിയ ഇന്ത്യ എന്നത് വെറും വാക്കല്ലെന്ന് ചൈനയ്‌ക്ക് മാത്രമല്ല ലോകത്തിനു തന്നെ വ്യക്തമായിരിക്കുന്നു . അണ്വായുധ മിസൈൽ വിന്യസിക്കാനുള്ള ഉത്തരവിലൂടെ സംഘർഷം പുകയുന്ന അതിർത്തികളിൽ ഇന്ത്യയെ ഭയപ്പെടുത്താൻ ചൈന വളർന്നിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നൽകിയത്.

‘ ശൗര്യ ‘ ലക്ഷ്യത്തിലേക്കടുക്കുന്തോറും കൂടുതൽ വേഗത കൈവരിക്കുന്ന ഇന്ത്യയുടെ ശൗര്യമാണ് ഈ മിസൈൽ . വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഈ മിസൈലിന് മുന്നിൽ പ്രതിബന്ധങ്ങൾ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ തന്ത്രപരമായ പ്രാധാന്യവും വർദ്ധിക്കുന്നു. . സര്‍ഫസ് – ടു – സര്‍ഫസ് മിസൈലായ ശൗര്യ വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. .

ടാർഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും. ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് ശത്രു റഡാറുകൾ കണ്ടെത്താനും ട്രാക്കുചെയ്യാനും തടസ്സപ്പെടുത്താനും 400 സെക്കൻഡിൽ താഴ്ന്ന സമയമാണ് ഇതിന് വേണ്ടി വരുന്നത് . നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണ് . പല ചൈനീസ് നഗരങ്ങളെയും ഭസ്മീകരിക്കാൻ ഒരൊറ്റ ശൗര്യ മിസൈൽ മതിയാകും.

ശൗര്യ മിസൈലിന് 160 കിലോഗ്രാം ഭാരമുള്ള ഒരു പോർമുന വഹിക്കാൻ ശേഷിയുണ്ടെന്നും 800 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്. അവസാന ഘട്ടങ്ങളിൽ മിസൈലിന്റെ ഹൈപ്പർസോണിക് വേഗം ഏത് വായു പ്രതിരോധ സംവിധാനങ്ങളെയും ഒഴിവാക്കാൻ ഇതിന്റെ ടെക്നോളജിക്ക് സാധിക്കും

മിസൈലിലെ ഓൺബോർഡ് നാവിഗേഷൻ കമ്പ്യൂട്ടറുകൾ മിസൈലിനെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അതിന്റെ പ്രക്ഷുബ്ധമായ യാത്രയിൽ പിശകുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.50 കിലോമീറ്റർ ഉയരത്തിൽ മാക് 6 – 7 ന്റെ ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാനും ബാലിസ്റ്റിക് മിസൈൽ പ്രതിരോധം ഒഴിവാക്കാനും കഴിയുന്ന റഷ്യയുടെ ഇസ്‌കാൻഡർ മിസൈലുമായി ശൗര്യയെ താരതമ്യപ്പെടുത്താവുന്നതാണ്.

ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലുകളായ അഗ്നിയിൽ നിന്നും അല്പം വ്യത്യാസമുണ്ട് ശൗര്യയ്‌ക്ക് . പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലുമാണ്.

പാകിസ്താനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടിയായാണ് അണ്വായുധ വാഹക ശേഷിയുള്ള അഗ്നി 5നെ കണക്കാക്കുന്നത്. ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുക. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റർ ദൈർഘ്യമുള്ള മിസൈലിന് 17ടൺ ഭാരമുണ്ട്.

‘ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി–5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ.

ചൈനയുടെ ഏത് നീക്കങ്ങളേയും തടയാനുള്ള മിസൈല്‍ വ്യൂഹങ്ങളാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ ക്രൂസ് മിസൈലുകളാണ് സൈന്യം അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് 40 കിമി അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

500 കിമി പരിധി ശേഷിയുള്ളവയാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍. നിര്‍ഭയ ക്രൂയിസ് മിസൈലുകള്‍ 800 കിമി പരിധി ശേഷിയുള്ളവയാണ്. ഇവയ്‌ക്കൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പര്‍സോണിക് ആകാശ് മിസൈലുകളുമാണ് വിന്യസിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies