ലോകത്തിലെ ഉയരം കൂടിയ തേയിലത്തോട്ടം നമ്മുടെ കേരളത്തിൽ തന്നെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ലോകത്തിലെ ഉയരം കൂടിയ തേയിലത്തോട്ടം നമ്മുടെ കേരളത്തിൽ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:48 pm IST
Facebook
Twitter
WhatsAppTelegram

കണ്ടുമടുത്ത ഇടങ്ങളിലേക്ക് അല്ല, നിങ്ങൾ കാണാൻ കൊതിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ ആണ് എന്തൊക്കെയോ നേടിയ ഒരു തോന്നൽ നമുക്കുണ്ടാകുക. അങ്ങനെയുള്ള ഇടങ്ങളിലും പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള യാത്രകൾ നമുക്ക് പുത്തൻ ഉണർവ് തന്നെയായിരിക്കും സമ്മാനിക്കുക. കേരള-തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമലയെ കുറിച്ചുള്ള വിശേഷങ്ങൾ നോക്കാം. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുനിസിപ്പാലിറ്റിയിലാണ് കൊളുക്കുമലയുടെ യഥാർത്ഥ സ്ഥാനം.

ആകാശം മുട്ടി നിൽക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ കൊളുക്കുമലയെ ഭൂമിയിലെ ഉയരം കൂടിയ സ്വർഗം എന്ന് തന്നെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം എന്ന വിശേഷണവും ഈ മലയ്‌ക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് കൊളുക്കുമലയുള്ളത്. ലാലേട്ടൻ പറയുന്ന പോലെ ഉയരം കൂടുന്തോറും ചായയുടെ രുചി കൂടുമെന്നത് ഒരു സത്യമാണെന്ന് നിങ്ങൾക്ക് ഇവിടം സന്ദർശിച്ചാൽ മനസിലാകും.

1930ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച കൊളുക്കുമല തേയില എസ്റ്റേറ്റ് ഇന്നും പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗത രീതിയിലാണ് ഇപ്പോഴും ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോഴത്തെ ഉടമസ്ഥർ കോട്ടഗുഡി പ്ലാന്റേഷൻ ആണ്.

‘മേക്ക് യുവർ ടീ’ എന്ന പരിപാടിയിലൂടെ ഇല നുള്ളുന്നത് മുതൽ ചായ ഉണ്ടാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ പുറമെ നിന്നുള്ളവർക്ക് പഠിക്കാവുന്നതാണ്.

മൂന്നാറിൽ നിന്നും ഏകദേശം 32 കിലോമീറ്റർ ദൂരമാണ് കൊളുക്കുമലയിലേക്ക് ഉള്ളത്. ജീപ്പുകൾ വഴി മാത്രമാണ് ഇവിടെ എത്താൻ സാധിക്കുക.

പ്രകൃതി ഭംഗിയെ ഇത്ര നന്നായി ഒപ്പിയെടുക്കുന്ന മറ്റൊരു സ്ഥലവും ഭൂമിയിൽ ഇല്ല എന്ന് തന്നെ തോന്നിപ്പോകും. പകൽ സമയത്തും രാത്രി സമയത്തും മഞ്ഞുമൂടിയ മലനിരകൾ നിങ്ങൾക്ക് മറക്കാനാവാത്ത കാഴ്ചകൾ ആയി മാറുമെന്നത്‌ തീർച്ച.

മീശപ്പുലിമല, തിപ്പാടമല എന്നിവ കൊളുക്കുമലയ്‌ക്ക് സമീപമാണ്.

Tags: tourist_placestravel
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies