ആറ് മാസങ്ങൾക്ക് ശേഷം കേരളത്തിൽ ടൂറിസം മേഖല വീണ്ടും ഉണരുന്നു

Published by
Janam Web Desk

കൊറൊണ കൂടുതൽ  ബാധിച്ച മേഖലകളിൽ ഒന്നാണ് ടൂറിസം മേഖല . യാത്ര വിലക്കുകളും സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിർദേശങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറെ മാസങ്ങളായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ് .

ആറ് മാസത്തിൽ ഏറെയായി അടഞ്ഞു കിടക്കുന്ന ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉപാധികളോടെ തുറന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ . ബീച്ചുകൾ ഒഴികെ ഹിൽ സ്റ്റേഷനുകൾ , സാഹസിക വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയാണ്  പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചു കൊണ്ട് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് .

ഓരോ ജില്ലയിലും തുറന്നു പ്രവർത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവയൊക്കെയാണ്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പൊന്മുടി , നെയ്യാർ ബോട്ട് ക്ലബ് , വേളി , പൂവാർ , ആക്കുളം , കാപ്പിൽ ബോട്ട് ക്ലബ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നത് .

കൊല്ലം : കൊല്ലം ജില്ലയിൽ ഹൗസ് ബോട്ടുകൾക്ക് കർശനമായ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട് . കൂടാതെ തെന്മല , ജടായുപാറ , പാലരുവി എന്നിവയും സഞ്ചാരികൾക്കായി തുറന്നു കഴിഞ്ഞു .

പത്തനംത്തിട്ട : പത്തനംതിട്ടയിൽ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്ന കേന്ദ്രങ്ങൾ കോന്നി ആനക്കൊട്ടിൽ , അടവി , ഗവി എന്നീ പ്രദേശങ്ങൾ ആണ് .

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ബാക്ക് വാട്ടർ ടൂറിസം മേഖല നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് . കൂടാതെ ബീച്ച് പാർക്ക് , ഹെറിറ്റേജ് സെന്ററുകൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട് .

കോട്ടയം : കുമരകം , ഇലവീഴാപൂഞ്ചിറ , അരുവിക്കുഴി , ഇല്ലിക്കൽ കല്ല് , വാഗമൺ മൊട്ടകുന്ന് , പൈൻ കാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുന്നത് .

ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗാർഡൻ , രാമക്കൽ മേട് , ഇരവികുളം , മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളാണ് വിനോദ സഞ്ചാരികൾക്കായി നിയന്ത്രണങ്ങളോടെ തുറന്ന് കൊടുത്തിരിക്കുന്നത് .

എറണാകുളം : എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് , മറൈൻ ഡ്രൈവ് , ക്വീൻസ് വേ ബോട്ടിംഗ് , മുസിരിസ് സെന്ററുകൾ എന്നിവയാണ് തുറന്ന് പ്രവർത്തിക്കുന്നത് .

തൃശൂർ : തൃശൂർ ജില്ലയിലെ വിലങ്ങൻ കുന്ന് , പീച്ചി ഗാർഡൻ , ഒക്ടോബർ പതിനഞ്ച് മുതൽ അതിരപ്പള്ളി എന്നിവയാണ് തുറന്ന് പ്രവർത്തിക്കുന്നത് .

പാലക്കാട് : പാലക്കാട് ജില്ലയിലെ മലമ്പുഴ , പറമ്പിക്കുളം , നെല്ലിയാമ്പതി , സൈലന്റ് വാലി എന്നിവയാണ് തുറന്ന് പ്രവർത്തിക്കുന്നത് .

മലപ്പുറം ; ജില്ലയിലെ കോട്ടക്കുന്ന് ടൂറിസം പാർക്ക് , കോഴിക്കോട് ജില്ലയിലെ സരോവരം , വയനാട് ജില്ലയിലെ പൂക്കോട് , ഇടക്കൽഗുഹ , തോൽപ്പെട്ടി , മുത്തങ്ങ , ബ്രഹ്മഗിരി ഹിൽസ് , ബാണാസുര ഡാം എന്നിവയും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും .

കണ്ണൂർ ; ജില്ലയിലെ പയ്യാമ്പലം , പൈതൽ മല , തലശ്ശേരി ഹെറിറ്റേജ് , ഏഴരക്കണ്ട് , തലശ്ശേരി സീ വ്യൂ പാർക്ക് , കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട , റാണിപുരം എന്നിവയും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും .

Share
Leave a Comment