ശ്രീരാമ ഭ​ഗവാനെ ദർശിക്കാൻ അയോദ്ധ്യക്ക് പോകാൻ പദ്ധതിയുണ്ടോ? വിദേശത്ത് നിന്ന് എങ്ങനെ എത്തിച്ചേരാം? ഏത് മാർ​ഗമാണ് നല്ലത്? സംശയങ്ങൾക്ക് ഉത്തരമിതാ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീരാമ ഭ​ഗവാനെ ദർശിക്കാൻ അയോദ്ധ്യക്ക് പോകാൻ പദ്ധതിയുണ്ടോ? വിദേശത്ത് നിന്ന് എങ്ങനെ എത്തിച്ചേരാം? ഏത് മാർ​ഗമാണ് നല്ലത്? സംശയങ്ങൾക്ക് ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രം കൊണ്ടും ആത്മീയത കൊണ്ടും തീർത്ഥാടകരെയും പര്യവേക്ഷകരെയും ആകർഷിക്കുന്ന അയോദ്ധ്യ ലോക പ്രശസ്തമാണ്. ലോകമെമ്പാടും രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിനായി കാത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാകും ശ്രീരാമ ഭ​ഗവാനെ ഒരു നോക്ക് കാണാനായി എത്താൻ ഒരുങ്ങുന്നത്. ഉത്തർപ്രദേശിന്റെ ഹൃദയമായ അയോദ്ധ്യയിൽ എങ്ങനെ എത്തിച്ചേരാമെന്ന് പലർക്കും സംശയമുണ്ടായിരിക്കാം. എന്നാൽ അതിനുള്ള പരിഹാരം ഇവിടുണ്ട്.

ട്രെയിൻ, ബസ്, വിമാനം എന്നീ മാർ​ഗങ്ങളിലൂടെ ശ്രീരാമന്റെ മണ്ണിലെത്തി ചേരാവുന്നതാണ്. അയോദ്ധ്യ റെയിൽവേ സ്റ്റേഷനാണ് പ്രധാനമായും സഞ്ചാരികതളെത്തുന്ന ഇടം. ലക്നൗ, ഡൽഹി, അലഹബാദ്, വാരണാസി, ഗോരഖ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നു. വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ ട്രെയിൻ ​ഗതാ​ഗതം സഹായിക്കുന്നു. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തും യാത്ര ആസ്വ​ദിക്കാവുന്നതാണ്.

ഡൽഹിയിൽ‌ നിന്ന് അയോ​ദ്ധ്യയിലേക്ക്

വന്ദേ ഭാരത് എക്‌സ്പ്രസ്:– (ആനന്ദ് വിഹാർ ടെർമിനൽ – അയോദ്ധ്യ കാന്ത്). ഏഴ് മണിക്കൂറിൽ താഴെ സമയമാണ് അയോദ്ധ്യയിലെത്താൻ എടുക്കുക.

കൈഫിയാത്ത് എക്സ്പ്രസ്:- സുഖപ്രദമായ സ്ലീപ്പർ ബെർത്തുകളാണ് ട്രെയിൻ വാ​ഗ്ദാനം ചെയ്യുന്നത്.

ഫറാക്ക എക്സ്പ്രസ്:- ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

ലക്നൗവിൽ നിന്ന് അയോദ്ധ്യയിലേക്ക്

ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ട്രെയിൻ യാത്രയാണ് ലക്നൗ മുതൽ അയോദ്ധ്യ വരെയുള്ളത്. എല്ലാ ദിവസവും നിശ്ചിത ഇടവേളയിൽ ട്രെയിൻ സർവീസ് നടത്തുന്നു.

വാരണാസിയിൽ നിന്ന് അയോദ്ധ്യയിലേക്ക്

എട്ട് മുതൽ 10 മണിക്കൂർ യാത്രയാണ് ഈ റൂട്ടിലുള്ളത്. രാത്രി സർവീസാണ് ഈ റൂട്ടിൽ അധികവുമുള്ളത്. ചില പ്രധാന ട്രെയിനുകൾ ഇവയാണ്

3.5 മണിക്കൂറിനുള്ളിൽ അയോദ്ധ്യയിലെത്താൻ കഴിയുന്ന ജമ്മു താവി എക്‌സ്പ്രസിൽ കയറാം. 4.5 മണിക്കൂറിനുള്ളിലെത്താനായി ഗംഗാ സത്‌ലജ് എക്‌സ്പ്രസ്, മൂന്ന് മണിക്കൂർ 21 മിനിറ്റിനുള്ളിൽ എത്താനായി ഡൂൺ എക്സ്പ്രസ്, അഹമ്മദാബാദ് സബർമതി എക്സ്പ്രസ് എന്നിവയെ ആശ്രയിക്കാവുന്നതാണ്. വാരാണസിയിൽ നിന്ന് 3.5 മണിക്കൂറിനുള്ളിൽ ഈ എക്സ്പ്രസ് അയോദ്ധ്യയിലെത്തും. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. അലഹബാദ്, കാൺപൂർ, പട്ന, ഗോരഖ്പൂർ തുടങ്ങിയ ന​ഗരങ്ങളിൽ നിന്നും അയോദ്ധ്യയിലെത്താനായി നേരിട്ടുള്ള ട്രെയിനുകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ട്രെയിൻ സമയം അറിയാനും ബുക്ക് ചെയ്യാൻ സാധിക്കും.

വിമാന മാർ​ഗം

അയോദ്ധ്യ വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന വിമാനത്താവളം. എന്നിരുന്നാലും ലക്നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളം പ്രാഥമിക എയർ ഗേറ്റ്‌വേ ആയി പ്രവർത്തിക്കുന്നു. 130 കിലോമീറ്റർ അകലെയുള്ള അയോദ്ധ്യയിലേക്ക് യാത്രക്കാർക്ക് റോഡ് മാർ​ഗം എത്തിച്ചേരാവുന്നതാണ്.

അന്താരാഷ്‌ട്ര യാത്രക്കാർക്ക് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവടങ്ങളിൽ‌ എത്തിച്ചേരാവുന്നതാണ്. തുടർന്ന് ആഭ്യന്തര വിമാനങ്ങളിലോ ട്രെയിനുകളിലോ അയോദ്ധ്യയിലെത്താം.

റോഡ് മാർ​ഗം

ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകൾ സംസ്ഥാനമൊട്ടാകെ സർവീസ് നടത്തുന്നുണ്ട്. അയോദ്ധ്യക്കും സമീപ നഗരങ്ങളായ ലക്നൗ, ഫൈസാബാദ്, ഗോരഖ്പൂർ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നു. സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.

Tags: How To Reach AyodhyaAyodhya 2024ram mandirram templeAyodhya2024
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies