അയോദ്ധ്യയിൽ നിന്നും വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; ആദ്യ സർവീസ് ഇന്ന് ഡൽഹിയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യയിൽ നിന്നും വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; ആദ്യ സർവീസ് ഇന്ന് ഡൽഹിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 07:14 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുമുള്ള ആദ്യ യാത്രാ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 17 മുതൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളായ ബെംഗളുരൂ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസുകൾ നടത്തുന്നത്. മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ ആദ്യ വിമാനം യാത്ര നടത്തും.

ജനുവരി 17-ന് രാവിലെ 08.05-ന് ​ബെംഗളൂരൂവിൽ നിന്നും പുറപ്പെടുന്ന ആദ്യ വിമാനം 10.35-ന് അയോദ്ധ്യയിലെത്തും. ഉച്ചക്ക് 03.40-ന് തിരിച്ച് അയോദ്ധ്യയിൽ നിന്നും ബെം​ഗളൂരുവിലേക്കും എയർ ഇന്ത്യ യാത്രാ സർവീസ് നടത്തും.

കൊൽക്കത്തയിലേക്കുള്ള ആദ്യ വിമാനം 17-ന് രാവിലെ 11.05-ന് അയോദ്ധ്യയിൽ നിന്നും പുറപ്പെട്ട് 12.50-ന് കൊൽക്കത്തിയിലെത്തും. തിരിച്ചുള്ള സർവീസ് ഉച്ചയ്‌ക്ക് 01.25-ന് കൊൽക്കത്തയിൽ നിന്നും ആരംഭിക്കും.

വാരാണസി, ലക്നൗ എന്നിവ കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന ഉത്തർപ്രദേശിലെ മൂന്നാമത്തെ വിമാനത്താവളമാണ് അയോദ്ധ്യ. അയോദ്ധ്യയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് ഗണ്യമായി വർദ്ധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

ആഭ്യന്തര- അന്താരാഷ്‌ട്ര സർവീസുകളാണ് ഉത്തർപ്രദേശിൽ നിന്നും എയർ ഇന്ത്യ നിലവിൽ നടത്തുന്നത്. ഇത് ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഉയർത്തുന്നതിന് സഹായിക്കും. ലക്നൗവിൽ നിന്നു മാത്രം 60-ലേറെ സർവീസുകളാണ് ഒരാഴ്ച മാത്രം എയർ ഇന്ത്യ നടത്തുന്നത്.

ജനുവരി ആറു മുതൽ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്ക് ദിവസേനയുള്ള യാത്രാ സർവീസ് കമ്പനി ആരംഭിക്കും. കൂടാതെ ജനുവരി 11 മുതൽ അഹമ്മദാബാദ്- അയോദ്ധ്യ യാത്രാ സർവീസും ആഴ്ചയിൽ മൂന്ന് ദിവസമായി ആരംഭിക്കും. ഇന്ത്യയിലെ തന്നെ മറ്റൊരു വിമാന സർവീസ് കമ്പനിയായ ഇൻഡി​ഗോ ജനുവരി 15 മുതൽ മുംബൈയിൽ നിന്നും അയോദ്ധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്താൻ ആരംഭിക്കുന്നതായി സൂചനയുണ്ട്.

Tags: Air India ExpressAyodhya AirportAyodhya2024
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies