വിമാനത്തില്‍ നീല നിറത്തിലുള്ള സീറ്റുകള്‍ നല്‍കുന്നതിന്റെ കാരണം അറിയാമോ…

Published by
Janam Web Desk

യാത്രകള്‍ സുഖകരം ആകണമെങ്കില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും നമുക്ക് ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കണം. യാത്ര ചെയ്യുന്ന വാഹനം നമുക്ക് യോജിച്ചതായിരിക്കണം. അല്ലാത്ത പക്ഷം യാത്രയുടെ സുഖം നഷ്ടപ്പെടുന്നു. വിമാനത്തില്‍ യാത്ര ചെയ്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ യാത്ര ചെയ്തവര്‍ക്ക് അറിയാം വിമാനത്തിലെ സീറ്റുകളുടെ നിറം പലപ്പോഴും നീല നിറത്തിലുള്ളതായിരിക്കും. അതിന്റെ പ്രധാന കാരണം നീല നിറത്തിന്റെ പ്രത്യേകത തന്നെയാണ്. നീല എന്നത് തെളിഞ്ഞ ആകാശത്തേയും ശാന്തമായ കടലിനേയും സൂചിപ്പിക്കുന്നു. ശാന്തമായ അന്തരീക്ഷം നല്‍കാന്‍ നീല നിറത്തിന് സാധിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആദ്യമായി വിമാനത്തില്‍ കയറുന്ന ഒരു വ്യക്തിക്ക് ഒരുപാട് മാനസിക സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും ഉണ്ടാകും.

എന്നാല്‍ ഇത് കുറയ്‌ക്കാന്‍ നീല നിറത്തിന് സാധിക്കുന്നു. ശാന്തമായ സ്ഥിതി നിലനിര്‍ത്താന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കാന്‍ നീല നിറത്തന് സാധിക്കുന്നു. ഇത് ഒരു വ്യക്തിയുടെ അമിതമായ കോപം, അമിതമായ ഉത്കണ്ഠ എന്നിവയെല്ലാം കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഹൃദയമിടിപ്പിനും ശ്വസനത്തിനും വേഗത കുറയുന്നതായി നീല നിറം കാണിക്കുന്നു. യാത്രക്കാര്‍ക്ക് ഏറ്റവും അധികം വേണ്ടത് മാനസിക സ്വസ്ഥതയാണ്.

യാത്ര ചെയ്യുമ്പോള്‍ നമുക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥത ഉണ്ടെങ്കില്‍ ആ യാത്ര ഒരിക്കലും സുഖകരമാകില്ല. കുറച്ച് സമയം മാത്രമുള്ള യാത്രയാണെങ്കില്‍ കൂടി ഒരു ദീര്‍ഘദൂര യാത്രയായിട്ടാണ് നമുക്ക് അത് അനുഭവപ്പെടുക. നീല നിറം യാത്രക്കാരെ ശാന്തരാക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ വിമാനത്തിലെ സീറ്റുകളുടെ നിറം പലപ്പോഴും നീല നിറത്തില്‍ ഉള്ളതായിരിക്കും. 1970- 80 കാലങ്ങളില്‍ ചുവന്ന സീറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ ഒഴിവാക്കുകയായിരുന്നു.

Share
Leave a Comment