ന്യൂഡല്‍ഹി: ഒളിമ്പിക്‌സിന് മുന്നോടിയായ ഷൂട്ടിംഗ് ഇനങ്ങളുടെ പരിശീലന ക്യാമ്പുകളുടെ സുരക്ഷയെ സംബന്ധിച്ച് ധാരണയായി. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഡോ. കാര്‍ണി സിംഗ് കേന്ദ്രത്തിലാണ് പരിശീലനം. കേന്ദ്ര കായിക അതോറിറ്റിയും ദേശീയ റൈഫിള്‍ അസോസിയേഷനും സംയുക്തമായി കായിക താരങ്ങളുടെ കൊറോണ പ്രതിരോധ സുരക്ഷാ സംവിധാനം ഒരുക്കും.
ഈ മാസം 15-ാം തീയതി മുതല്‍ ഡിസംബര്‍ 17 വരെയാണ് പരിശീലനം. സുരക്ഷാ ബബിള്‍ സംവിധാനത്തിലൂടെ കായിക താരങ്ങളുടെ സുരക്ഷ , പരിശീലന കാലത്ത് ഉറപ്പുവരുത്തും. പ്രതിരോധ മാനദണ്ഡങ്ങള്‍ തെറ്റാതിരിക്കാന്‍ കായിക അതോറിറ്റിയും റൈഫിള്‍ അസോസിയേഷനും സംയുക്ത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ സോണുകളായി തിരിച്ച് സ്ഥലങ്ങളെ കൃത്യമായി അടയാളപ്പെടുത്തി കായിക താരങ്ങളുടെ യാത്രകളും സുരക്ഷിതമാക്കുമെന്നും അതോറിറ്റി അറിയിച്ചു. ഇന്ത്യന്‍ കായിക രംഗത്ത് അമ്പെയ്ത്, ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവയ്‌ക്ക് പുറമേ കയാക്കിംഗും ഈ മാസം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
















Comments