മലപ്പുറം : ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പുറത്തിറക്കുമെന്ന് എസ്ഡിപിഐ .
അറസ്റ്റുചെയ്യപ്പെട്ട മാദ്ധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമായിരുന്നു വെല്ലുവിളി ഉയർത്തിയത് . യുപി പൊലീസ് അറസ്റ്റ് ചെയ്ത എല്ലാ പ്രവർത്തകരെയും പുറത്തിറക്കുമെന്നാണ് വെല്ലുവിളി .മാത്രമല്ല പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തവർക്കെതിരെ എസ് ഡിപിഐ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
അതേ സമയം പെൺകുട്ടി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം ആസൂത്രണം ചെയ്യാൻ ഇവരും ധനസമാഹരണം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് വിവരം.
Comments