തിരുവനന്തപുരം : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ച നടി പാര്‍വതി തെരുവോത്തിനെതിരെ നടനും എംഎല്‍എയുമായ കെബി. ഗണേഷ് കുമാര്‍. രാജിവെക്കാന്‍ എല്ലാ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഒരു പ്രദേശിക ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ പ്രസ്താവന .
കൊറോണക്കാലത്ത് വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല- ഗണേഷ് പറഞ്ഞു. സംഘടനയില്‍ നിന്ന് വിളിച്ച് ആര്‍ക്കും ചാന്‍സ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഗണേഷ് പറഞ്ഞു
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചത്.
Comments