തിരുവനന്തപുരം :കൊറോണ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ രീതിയിൽ പരിപാലിച്ച് സംസ്കരിക്കുന്നതിന് കൊറോണ പ്രോട്ടോകോൾ ഇളവ് ചെയ്യണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ . ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നൽകി .
കൊറോണ ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങളോട് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകൾ നിർബന്ധമാക്കി പ്രോട്ടോകോൾ എന്ന പേരിൽ അനാദരവ് കാട്ടുകയാണെന്നാണ് നിവേദനത്തിൽ പറയുന്നത് .
വിദഗ്ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വോളന്റിയർമാരെ ഉപയോഗിച്ച് മതാചാര പ്രകാരം മൃതദേഹം കുളിപ്പിക്കാനും മറവുചെയ്യാനുമുള്ള ഇളവ് അനുവദിക്കണം. മൃതദേഹം കുളിപ്പിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഹോസ്പിറ്റലുകളിൽ ഒരുക്കുകയോ ഹോസ്പിറ്റലുകൾക്ക് സമീപം ഇത് ചെയ്യാൻ കഴിയുന്ന സന്നദ്ധസംഘടനകൾക്ക് അനുവാദം നൽകുകയോ ചെയ്യണം എന്നീ ആവശ്യങ്ങളും നിവേദനത്തിൽ പറയുന്നു.
Comments