ലക്നൗ : ഹത്രാസ് കൊലപാതകത്തിൽ അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് ഇന്ന് നൽകും. ഇരുപത്രണ്ട് ദിവസം നീണ്ട് നിന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് സർക്കാരിന് അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് നൽകുന്നത്. പ്രതികളെയും,ആശുപത്രി അധികൃതർ,കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രതിയുടെ വീട്ടിൽ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട തുണി ഫോറൻസിക് പരിശോധനക്ക് അയക്കും.
ഹത്രാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഒരാഴ്ച മുൻപാണ് ഹത്രാസ് കേസ് സിബിഐക്ക് കൈമാറിയത്. പ്രതികളെയും,ആശുപത്രി അധികൃതർ,കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി ചികിത്സയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ എത്തി മെഡിക്കൽ രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തെ ഉത്തർപ്രദേശ് സർക്കാർ അനുകൂലിച്ചിരുന്നു.
Comments