പാട്‌ന: ബീഹാറില്‍ ശക്തമായ പ്രചാരണവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. നിതീഷ് കുമാറില്‍ പൂര്‍ണ്ണ വിശ്വാസമാണെന്നും ബീഹാര്‍ നിതീഷിന്റെ കയ്യില്‍ തീര്‍ത്തും ഭദ്രമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മികച്ച പ്രകടനത്തോടെ എന്‍.ഡി.എ തന്നെ ബീഹാറില്‍ അധികാരത്തിലേറുമെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പി ദേശീയ തരംഗം ബീഹാറില്‍ ഭരണ സ്ഥിരത ഉറപ്പുവരുത്തുമെന്നും നിതീഷ് തന്നെ അടുത്ത മുഖ്യമന്ത്രിയായി ഭരണം തുടരുമെന്നും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.
ഇനി ആര്? എന്ത്? എന്ന ഒരു സംശയത്തിന്റേയും ചോദ്യത്തിന്റേയും ആവശ്യമില്ല. നിതീഷ് കുമാര്‍ തന്നെയാണ് ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രി. ഞങ്ങള്‍ പൊതുസമൂഹത്തിന് നല്‍കിയിരിക്കുന്ന ഒരു വാക്കും തെറ്റിക്കാറില്ല. ബി.ജെ.പി കൂടുതല്‍ സീറ്റു നേടുക എന്നാല്‍ അധികാരം പിടിക്കുകയെന്നല്ല അര്‍ത്ഥമെന്നും അമിത് ഷാ പറഞ്ഞു.
ബീഹാറിന് ഇരട്ട എഞ്ചിനുള്ള സര്‍ക്കാറാണ് ലഭിക്കാന്‍ പോകുന്നത്. ജനതാദള്‍ യുണൈറ്റഡിന്റെ കരുത്ത് ഇത്തവണ ബി.ജെ.പി പതിന്മടങ്ങാക്കി വര്‍ദ്ധിപ്പി ക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാറിന്റെ കരുത്തായി ബീഹാറില്‍ നിതീഷ് കുമാര്‍ ഈ ഘട്ടത്തിലും ഭരണസ്ഥിരത ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
Comments