ഛണ്ഡീഗഡ്: പഞ്ചാബിൽ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്. ധർമപാൽ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്.
വീട്ടിനുള്ളിലെ എൽ.പി.ജി സിലിണ്ടർ കുടുംബാംഗങ്ങൾ കിടക്കുന്ന മുറിയിൽ തുറന്ന് വച്ച ശേഷം ധർമപാൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തീ ആളിപ്പടർന്ന് മൂലം നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് എട്ട് ലക്ഷം രൂപ വായ്പയെടുത്തതായും ലോക്ക് ഡൗൺ മൂലം വായ്പ തിരിച്ചടയ്ക്കാനാവാത്ത മനോവിഷമത്തിലാണ് ധർമപാൽ ആത്മഹത്യ ചെയ്തതെന്ന് ധർമപാൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments